|    Jul 21 Fri, 2017 8:13 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പ്രധാന്‍മന്ത്രി കൗശല്‍ വികാസ് യോജനയ്ക്ക് അംഗീകാരം

Published : 14th July 2016 | Posted By: SMR

ന്യൂഡല്‍ഹി: പ്രധാന്‍മന്ത്രി കൗശല്‍ വികാസ് യോജന പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. അടുത്ത നാലുവര്‍ഷം കൊണ്ട് ഒരു കോടി ജനങ്ങള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിക്ക് 12000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
60 ലക്ഷം യുവാക്കള്‍ക്ക് പദ്ധതി പ്രകാരം പുതുതായി പരിശീലനം നല്‍കുകയും 40 ലക്ഷം പേര്‍ക്ക് അനൗദ്യോഗികമായി മുമ്പ് നേടിയ നൈപുണ്യങ്ങള്‍ സര്‍ട്ടിഫൈ ചെയ്ത് കൊടുക്കുകയും ചെയ്യും.
പരിശീലന ചെലവ് പൊതു മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പരിശീലനദാതാക്കള്‍ക്കും മൂല്യനിര്‍ണയ സ്ഥാപനങ്ങള്‍ക്കും നേരിട്ടു മടക്കി നല്‍കുവാനാണ് പദ്ധതി നിര്‍ദേശിക്കുന്നത്. സംസ്ഥാനങ്ങളുടെ പ്രത്യേക നൈപുണ്യ ആവശ്യങ്ങള്‍ പരിഗണിക്കണമെന്ന് നൈപുണ്യ വികസനത്തിനുള്ള മുഖ്യമന്ത്രിമാരുടെ ഉപസംഘം ശുപാര്‍ശ ചെയ്തിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക