|    Jan 25 Wed, 2017 3:06 am
FLASH NEWS

പ്രധാനാധ്യാപിക അപമാനിച്ചു;ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ഥിനി മരിച്ചു

Published : 10th September 2016 | Posted By: mi.ptk

student death

കോട്ടയം: പ്രധാന അധ്യാപിക പരസ്യമായി അപമാനിച്ചെന്ന പേരില്‍ ആത്മഹത്യക്ക് ശ്രമിച്ച  വിദ്യാര്‍ഥിനി മരിച്ചു. മൂവാറ്റുപുഴ ഗവ. മോഡല്‍ വിഎച്ച്എസ്എസിലെ പ്ലസ് ടു വിദ്യാര്‍ഥിനി നന്ദനയാണ് മരിച്ചത്. പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ വിദ്യാര്‍ഥിനി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെയാണ് മരിച്ചത്. ആരോപണവിധേയയായ അധ്യാപികക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മരിച്ച പെണ്‍കുട്ടിയുടെ പിതാവ് അനിരുദ്ധന്റെ മൊഴിയെടുക്കുമെന്നും തുടര്‍നടപടി കോടതിയുടെ നിര്‍ദേശപ്രകാരമായിരിക്കുമെന്നും പോലീസ് പറഞ്ഞു.
പരീക്ഷക്കിടെ പ്രധാന അധ്യാപിക വിദ്യാര്‍ത്ഥികളുടെ ബാഗ് പരിശോധിക്കുന്നതിനിടെ നന്ദനയുടെ ബാഗില്‍ നിന്നും ഒരു കത്ത് ലഭിക്കുകയും തുടര്‍ന്ന് മറ്റ് അധ്യാപകരുടെ മുന്നില്‍ വച്ച് കത്ത് വായിക്കുകയും മോശം വാക്ക് ഉപയോഗിച്ച് അപമാനിക്കുകയും ചെയ്തതായി പറഞ്ഞിരുന്നു. തിങ്കളാഴ്ച രക്ഷിതാവിനെ കൊണ്ടുവരണമെന്ന് പറഞ്ഞ് കുട്ടിയെ വീട്ടിലേക്ക് പറഞ്ഞ് വിടുകയായിരുന്നു. ഉച്ചക്ക് 1.30ഓടെ വീട്ടിലെത്തിയ വിദ്യാര്‍ഥിനി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. എണ്‍പത് ശതമാനത്തിലധികം പൊള്ളലേറ്റ വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 249 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക