|    Oct 24 Wed, 2018 8:07 am
FLASH NEWS

പ്രധാനാധ്യാപികയും സഹപ്രവര്‍ത്തകരും പീഡിപ്പിക്കുന്നതായി പരാതി

Published : 29th September 2017 | Posted By: fsq

 

മലപ്പുറം: പ്രധാനാധ്യാപികയും സഹപ്രവര്‍ത്തകരും മാനസികമായി പീഡിപ്പിച്ചത് കാരണം ശരീരം തളര്‍ന്ന അധ്യാപികക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവിന്റെ പരാതി. പൊന്നാനി വെള്ളീരി ഗവ: എല്‍പി സ്‌കൂളിലാണ് സംഭവം. സ്‌കൂള്‍ വാര്‍ഷികത്തിന് പിരിവ് നല്‍കാന്‍ കഴിയാതിരുന്ന അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പ്രധാനാധ്യാപികയും സീനിയര്‍ അസിസ്റ്റന്റും കുട്ടികളുടെ മുന്നില്‍വെച്ച് ശകാരിക്കുകയും അവഹേളിക്കുകയും ചെയ്‌തെന്ന്  കുട്ടിയും സഹപാഠികളും ക്ലാസ് ടീ്ച്ചറായ കെ ബി ലീനക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതി പ്രധാനാധ്യാപിക സ്വീകരിക്കാതിരുന്നതിനാല്‍ ക്ലാസ് ടീച്ചര്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ക്ക് കൈമാറി. ഇതിലുള്ള വിരോധമാണ് പീഡനത്തിന് കാരണമെന്ന് ഭര്‍ത്താവ് മാത്യൂസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കുട്ടികളുടെ പരാതി പ്രധാനാധ്യാപിക മുഖേനയല്ലാതെ തനിക്ക് നേരിട്ട് നല്‍കിയതിന് ക്ലാസ് അധ്യാപികക്കെതിരെ നടപടിയെടുക്കുന്നതിനും കുറ്റം ചെയ്തവരെ സംരക്ഷിക്കുന്നതിനുമാണ് അധികൃതര്‍ ശ്രമിച്ചത്. ഇതിന് ശേഷം സ്‌കൂളില്‍ മറ്റുള്ള അധ്യാപികമാരെല്ലാം ഇവരെ ഒറ്റപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. അസുഖം കാരണം എടുത്ത അര്‍ദ്ധവേതനാവധികള്‍ അംഗീകരിക്കാതെ ശമ്പളം തടഞ്ഞുവെച്ചു. വായ്പ എടുക്കുന്നതിനായി ശമ്പള സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചതും നിരസിച്ചു. ഇതെല്ലാമായി മാനസികമായി തളര്‍ന്ന ലീന കഴിഞ്ഞ മാസം 18ന് വീട്ടില്‍ തളര്‍ന്നു വീഴുകയായിരുന്നെന്നും ഒരുഭാഗം പൂര്‍ണ്ണമായും തളര്‍ന്ന് ലീന ചികിത്സയിലാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്കും ഡിപിഐക്കും ജില്ലാ പോലിസ് സൂപ്രണ്ടിനും  പരാതി നല്‍കിയിട്ടുണ്ട്. പത്രസമ്മേളനത്തില്‍ മകള്‍ അനുപമ, അമ്മ ലീലാമ്മ എന്നിവരും പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss