|    Jan 23 Mon, 2017 10:24 pm

പ്രധാനാധ്യാപികക്കെതിരേ ഗുരുതര ആരോപണവുമായി അധ്യാപകരും പിടിഎയും

Published : 30th September 2016 | Posted By: Abbasali tf

പൊന്നാനി: പൊന്നാനി സബ് ജില്ലയിലുള്‍പ്പെട്ട ബിയ്യം ചെറുവായ്ക്കര ഗവ. യുപി സ്‌കൂളിലെ പ്രധാനധ്യാപികക്കെതിര അധ്യാപകരും പിടിഎയും ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. സ്‌കൂളിലേക്കുള്ള ഉച്ചക്കഞ്ഞിക്കുള്ള അരി തിരിമറി നടത്തി, കുട്ടികള്‍ക്ക് നല്‍കേണ്ട പാലില്‍ വെള്ളം ചേര്‍ത്ത് നല്‍കുന്നു, എംഎല്‍എ ഫണ്ട് വഴി ലഭിച്ച ലാപ്‌ടോപ്പുകള്‍ പഠനാവശ്യങ്ങള്‍ക്ക് പോലും വിദ്യാര്‍ഥികള്‍ക്ക് നല്‍കാതിരിക്കുക, കുട്ടികളെക്കൊണ്ട് ഉച്ചഭക്ഷണത്തിനുള്ള അരിയും സാധനങ്ങളും ചുമടുകളെടുപ്പിച്ച് സ്റ്റോര്‍റൂമില്‍ എത്തിക്കുക തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് പ്രധാനാധ്യാപികക്കെതിരെ ഉയര്‍ന്നത്.ഇത് സംബന്ധമായി ജില്ലാ വിദ്യാഭ്യാസ വകുപ്പിന് പരാതിനല്‍കി. തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് സ്‌കൂളില്‍ അന്വേഷണം നടത്തി പരാതി സത്യമെന്ന് ബോധ്യപ്പെടുകയും ചെയ്തു.കഴിഞ്ഞ ദിവസം നഗരസഭാ അധികൃതരും പ്രധാനാധ്യാപകനെ വിളിപ്പിക്കുകയും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. എംഎല്‍എ ഫണ്ടുപയോഗിച്ച് സ്‌കൂളിലേക്ക് വാങ്ങിയ ലാപ്‌ടോപ്പുകളില്‍ പത്തെണ്ണത്തില്‍ ചിലത് കാണാതായതാണ് നഗരസഭ പ്രധാനമായും അന്വേഷിച്ചത്.ഇതിന് കൃത്യമായ വിശദീകരണം ലഭിച്ചിട്ടില്ലെന്ന് നഗരസഭാ അധികൃതര്‍ പറയുന്നു.വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ധേശിക്കുന്ന തരത്തിലല്ല സ്‌കൂളിലെ ടൈംടേബിള്‍ തയാറാക്കിയതെന്ന് അധ്യാപകര്‍ തന്നെ പരാതിപ്പെട്ടുന്നു.സ്‌കൂളിലെ ഉച്ചഭക്ഷണ വിതരണച്ചുമതലയുള്ള അധ്യാപകനെ പങ്കെടുപ്പിക്കാതെ സ്വന്തം നിലക്ക് കാര്യങ്ങള്‍ നടത്തുകയാണെന്നും പരാതിയുണ്ട്.സ്‌കൂളിലേക്ക് ഓണത്തിനനുവദിച്ച 830 കിലോ അരിയില്‍ പലതും മറിച്ച് വിറ്റതായും പരാതിയുണ്ട്.വിദ്യാഭ്യാസ വകുപ്പ് നടത്തിയ പരിശോധനയില്‍ 2012 മുതല്‍ 2016 വരെയുള്ള വര്‍ഷങ്ങളില്‍ ഉച്ചഭക്ഷണത്തിനായി സാധനങ്ങള്‍ വാങ്ങിച്ചതിന്റെ കണക്കുകള്‍ കൃത്യമല്ലെന്നും കണ്ടെത്തിയിട്ടുണ്ട്

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക