|    Jun 24 Sat, 2017 7:27 pm
FLASH NEWS

പ്രധാനാധ്യാപകന്‍ വിദ്യാര്‍ഥിയെ മര്‍ദിച്ചതായി പരാതി

Published : 25th October 2016 | Posted By: SMR

ചെറുതോണി: പതിനാറംകണ്ടം ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രധാനാധ്യാപകന്‍ വിദ്യാര്‍ഥിയെ  മര്‍ദ്ദിച്ചതായി പരാതി. പരിക്കേറ്റ വിദ്യാര്‍ഥിയെ രക്ഷിതാക്കള്‍ ഇടുക്കി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കൊച്ചുകരിമ്പന്‍ തുരുത്തേല്‍ ജോര്‍ജിന്റെ മകന്‍ ജോബി(15)നാണ് മര്‍ദ്ദനമേറ്റത്. ജോബിന്‍ പതിനാറാംകണ്ടം സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ക്ലാസിന് പുറത്തിറങ്ങിയ ജോബിനെ യാതൊരു കാരണവുമില്ലാതെ അധ്യാപകന്‍ കൈകൊണ്ട് ചങ്കിന് അടിക്കുകയായിരുന്നുവെന്ന് ജോബിന്‍ പറയുന്നു. ചങ്കുവേദനയും ശ്വാസം മുട്ടലും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ജോബിനെ  മാതാപിതാക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക