|    Aug 20 Sun, 2017 1:38 pm
FLASH NEWS

പ്രധാനാധ്യാപകനെ സ്ഥലം മാറ്റുന്നതിനെതിരേ നാട്ടുകാര്‍

Published : 6th August 2017 | Posted By: fsq

 

മുക്കം: പ്രധാനധ്യാപകനെ സ്ഥലം മാറ്റാനുള്ള നീക്കത്തിനെതിരെ രക്ഷിതാക്കളും നാട്ടുകാരും രംഗത്ത്. തോട്ടുമുക്കത്തിനടുത്ത ചുണ്ടത്തും പൊയില്‍ ഗവ.യു പി.സ്‌കൂള്‍ പ്രധാനാധ്യാപകന്‍ രാജു എളംതുരുത്തിയിലിനെ സ്ഥലം മാറ്റാനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധമുയര്‍ന്നിരിക്കുന്നത്. പൊതു വിദ്യാലയങ്ങള്‍ സംരക്ഷിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതിനിടെയാണ് ഭരണകക്ഷിയിലെ പ്രമുഖ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഈ സര്‍ക്കാര്‍ വിദ്യാലയത്തെ തകര്‍ക്കാനുള്ള നീക്കം നടക്കുന്നതായി ആക്ഷേപമുയര്‍ന്നിരിക്കുന്നത്. അധ്യാപകനെ സ്ഥലം മാറ്റിയാല്‍ മുഴുവന്‍ കുട്ടികളുടേയും ടിസി വാങ്ങി പോവുമെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. പഠന രംഗത്തും പാഠ്യേ തരരംഗത്തും ഏറെ പിന്നാക്കം നിന്നിരുന്ന സ്‌കൂളിനെ മികച്ച നിലവാരത്തിലേക്കുയര്‍ത്തിയത് രാജുവാണന്ന് രക്ഷിതാക്കള്‍ പറഞ്ഞു. 2012 ല്‍ ഒന്നാം ക്ലാസില്‍ 12 കുട്ടികള്‍ മാത്രമുണ്ടായിരുന്നത് ഇപ്പോള്‍ 32 ആയി വര്‍ധിച്ചു. നിരവധി അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്ന മേഖലയിലാണ് ഈ വര്‍ധനവ്. ഇത് പ്രധാനാധ്യാപകന്റെ പ്രവര്‍ത്തനം കൊണ്ടാണന്നും രക്ഷിതാക്കള്‍ ഉറപ്പിച്ച് പറയുന്നു. അഡീഷനല്‍ ഡിവിഷന്‍ വര്‍ധിപ്പിക്കാന്‍ കൃത്രിമം നടത്തിയതായി രാജുവിനെതിരെ പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ സൂപ്പര്‍ ചെക്‌സല്‍ ഓഫീസര്‍ നടത്തിയ പരിശോധനയില്‍ പരാതിയില്‍ കഴമ്പില്ലന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസം 12 ന് അധ്യാപകനെ സ്ഥലം മാറ്റിയ ഉത്തരവ് വന്ന സാഹചര്യത്തിലാണ് രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക