|    May 30 Tue, 2017 1:09 pm
FLASH NEWS

‘പ്രധാനമന്ത്രീ, കശ്മീരികളുടെ ശബ്ദം കേള്‍ക്കാന്‍ തയ്യാറാവൂ’

Published : 3rd August 2016 | Posted By: SMR

ശ്രീനഗര്‍: കശ്മീരികളുടെ ശബ്ദം സര്‍ക്കാര്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയില്‍നിന്നു പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കശ്മീരി പെണ്‍കുട്ടിയുടെ തുറന്നകത്ത്. താഴ്‌വരയില്‍ ആശയവിനിമയ സംവിധാനങ്ങളുടെ നിരോധനംമൂലം കുടുംബവുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നാണ് ഫാത്തിമ ഷഹിന്‍ എന്ന 17കാരി കത്തില്‍ പറയുന്നത്.
കഴിഞ്ഞ ജൂലൈ 10ന് കശ്മീരില്‍നിന്ന് അമേരിക്കയിലേക്ക് പോയ തങ്ങള്‍ക്ക് നാടുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. താഴ്‌വരയിലെ വാര്‍ത്താവിനിമയ സംവിധാനം നിര്‍ത്തലാക്കിയതുമൂലമാണിത്. പ്രിയപ്പെട്ട പ്രധാനമന്ത്രി, നിങ്ങള്‍ കശ്മീരികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നെങ്കില്‍ അവരുടെ ശബ്ദം കേള്‍ക്കാന്‍ തയ്യാറാവണം. ജനതയുടെ ആവശ്യം മനസ്സിലാക്കണം. ഷഹിന്‍ പറയുന്നു.
ഗ്രീസിലെയും, ഫ്രാന്‍സിലെയും ആക്രമണങ്ങളെക്കുറിച്ച് വാര്‍ത്തകള്‍ വഴി അറിയാന്‍ കഴിയുന്നു. തുര്‍ക്കിയിലെ സൈനിക നടപടിയെക്കുറിച്ച് അറിയുന്നു. തെക്കെ ഇന്ത്യയിലെ മഴയെക്കുറിച്ചുപോലും വിവരം ലഭിക്കുന്നു. പക്ഷേ, എന്റെ താഴ്‌വര(കശ്മീര്‍)യിലെ വാര്‍ത്തകള്‍ പുറത്തുവരുന്നില്ല. അവിടെ എന്തുസംഭവിക്കുന്നു എന്നറിയില്ല. എല്ലാവരും കശ്മീരികളെ സംരക്ഷിക്കാന്‍ മുന്നോട്ടുവരുന്നു. എല്ലാവര്‍ക്കും ഭൂമിയാണാവശ്യം; ജനങ്ങളെയല്ല. ഷഹിന്‍ കത്തില്‍ പറയുന്നു.
ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെക്കുറിച്ചും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ബുര്‍ഹാന്‍ വാനി വിഷയത്തില്‍ ജനങ്ങളുടെ അഭിപ്രായം കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ആവശ്യപ്പടുന്ന പെണ്‍കുട്ടി വാനി കശ്മീര്‍ ജനതയ്ക്കു ദേശീയവാദിയാണോ, ആയുധധാരിയാണോ എന്ന് പരിശോധിക്കണമെന്നും കുറിക്കുന്നു. താഴ്‌വരയിലെ പേന എടുക്കേണ്ട കൗമാരം ആയുധം കൈവരിക്കുന്നതിന്റെ കാരണം പ്രധാനമന്ത്രി കണ്ടെത്തണമെന്നും തുറന്നകത്തില്‍ ഫാത്തിമ ഷഹിന്‍ ആവശ്യപ്പെടുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day