|    Jun 29 Thu, 2017 7:39 am

പ്രധാനമന്ത്രി സുരക്ഷിത മാതൃത്വ അഭിയാന് തുടക്കമായി

Published : 10th November 2016 | Posted By: SMR

കോഴിക്കോട്:പ്രധാനമന്ത്രി സുരക്ഷിത മാതൃത്വ അഭിയാന്‍ ജില്ലാതല ഉദ്ഘാടനം കോടഞ്ചേരി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എം ഐ ഷാനവാസ് എംപി നിര്‍വഹിച്ചു. ഈ ലോകത്തിന്റെ നിലനില്‍പ് മാതൃത്വത്തിലാണെന്നും അമ്മമാര്‍ ഈ രാജ്യത്തിന്റെ ഐശ്വര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഗര്‍ഭിണികള്‍ക്കായി മഹത്തായ ഒരു പദ്ധതിയാണ് പ്രധാനമന്ത്രി മാതൃത്വ സുരക്ഷിത് അഭിയാനിലൂടെ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ പദ്ധതി നടപ്പിലാക്കുന്ന സിഎച്ച്‌സി കോടഞ്ചേരി, സിഎച്ച്‌സി തിരുവള്ളൂര്‍, സിഎച്ച്‌സി വളയം, നാദാപുരം താലൂക്ക് ആശുപത്രി എന്നീ നാല് ആശുപത്രികളിലും ബുധനാഴ്ച ഗൈനക്കോളജിസ്റ്റുകള്‍ ഗര്‍ഭിണികളെ പരിശോധിച്ചു.ഉദ്ഘാടന ചടങ്ങില്‍ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി ടി വനജ അധ്യക്ഷത വഹിച്ചു. ജില്ലാ ആര്‍സിഎച്ച് ഓഫിസര്‍ ഡോ. സരള നായര്‍ പദ്ധതി വിശദീകരിച്ചു. കോടഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൂപ്പര്‍ അഹമ്മദ് കുട്ടി, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അഗസ്തി പല്ലാട്ട്, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഏലിയാമ്മ ജോര്‍ജ്, കോടഞ്ചേരി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് തമ്പി പറക്കണ്ടത്തില്‍, ബ്ലോക്ക് പഞ്ചായത്തംഗം ലീലാമ്മ ജോസ്, ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ്് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ടെസ്സി ഷിബു, ജില്ലാ പഞ്ചായത്തംഗങ്ങളായ അന്നമ്മ മാത്യു, വി ഡി ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അഷറഫ് ഒതയോത്ത്, രാജേഷ് ജോസ്്, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ജെസ്സി പിണക്കാട്ട്, ചിന്ന അശോകന്‍, കെ എം ബഷീര്‍, കോടഞ്ചേരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോര്‍ജ് കുട്ടി വിളക്കുകുന്നേല്‍, മുക്കം സി എച്ച്‌സി മെഡിക്കല്‍ ഓഫിസര്‍ ഡോ. ആലിക്കുട്ടി, താമരശ്ശേരി ട്രൈബല്‍ എക്‌സ്‌റ്റെന്‍ഷന്‍ ഓഫിസര്‍ സമീര്‍, കേരള ഫെഡറേഷന്‍ ഓഫ് ഒബ്‌സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി ജില്ലാ പ്രസിഡന്റ് ഡോ. പി കെ ശേഖരന്‍, ഐഎംഎ പ്രതിനിധി ഡോ. കേശവനുണ്ണി തുടങ്ങിയവര്‍ സംസാരിച്ചു. പദ്ധതിയുടെ ഭാഗമായി ഗര്‍ഭിണികള്‍ക്ക് എല്ലാ മാസവും ഒമ്പതാം തീയതി സൗജന്യമായി ഗര്‍ഭകാല പരിചരണവും ശുശ്രൂഷയും നല്‍കുന്നതിന് ക്യാംപുകള്‍ സംഘടിപ്പിക്കുകയും അള്‍ട്രാ സൗണ്ട് സ്‌കാന്‍ ഉള്‍പ്പെടെ പരിശോധനകള്‍ നടത്തുകയും ചെയ്യും. ഗര്‍ഭിണികള്‍ക്ക് മൂന്നു മുതല്‍ ഒമ്പതു മാസം വരെയുള്ള കാലയളവില്‍ ഒരു അള്‍ട്രാസൗണ്ട് സ്‌കാനിംഗാണ് നടത്തുക. ലാബ് പരിശോധനകളും നടത്തും. ഇതിനുപുറമെ ഭക്ഷണക്രമം, ഉറക്കം, പതിവായുള്ള ഗര്‍ഭകാല പരിശോധനകള്‍, ആശുപത്രികളിലെ പ്രസവം, മുലയൂട്ടല്‍, ഗര്‍ഭനിരോധനം തുടങ്ങിയവയെക്കുറിച്ച് ഗ്രൂപ്പ് കൗണ്‍സിലിങും നടത്തും. ദുര്‍ഘടവും എത്തിപ്പെടാന്‍ കഴിയാത്തതും പൊതുവാഹന സൗകര്യം കുറവുമായ മേഖലകളില്‍ കഴിയുന്ന ഗര്‍ഭിണികള്‍ക്കായി വാഹന സൗകര്യവും ഏര്‍പ്പെടുത്തും. പ്രമേഹം, രക്തസമ്മര്‍ദ്ദം, രക്തക്കുറവ് തുടങ്ങിയ പരിശോധിച്ച് ആവശ്യമായ ചികിത്സ നല്‍കും. പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടവരെ ആശ വര്‍ക്കര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും കണ്ടെത്തി രജിസ്റ്റര്‍ ചെയ്ത് മദര്‍ ആന്‍ഡ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കാര്‍ഡും (എംസിപി) സേഫ് മദര്‍ഹുഡ് ബുക്ക്‌ലെറ്റും നല്‍കും. ക്യാംപുകളില്‍ സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ സഹകരണം ഉണ്ടാവും. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴില്‍ നടപ്പിലാക്കുന്ന ഈ പദ്ധതിയില്‍ സന്നദ്ധ സേവനം ചെയ്യാന്‍ താല്‍പര്യമുള്ള ഗൈനക്കോളജിസ്റ്റുകള്‍, ഫിസിഷ്യന്‍മാര്‍, റേഡിയോളജിസ്റ്റുകള്‍ എന്നിര്‍ക്ക്‌വേേു://ുാാെമ.ിവു.ഴീ്.ശി/ എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. ആരോഗ്യ വകുപ്പ് ജില്ലാഭരണകൂടവുമായി ചേര്‍ന്ന് പഞ്ചായത്ത്, പട്ടികജാതി, പട്ടികവര്‍ഗ വികസനം, സാമൂഹിക നീതി എന്നീ വകുപ്പുകളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക