|    Apr 27 Thu, 2017 8:10 pm
FLASH NEWS

പ്രധാനമന്ത്രി സുരക്ഷിത മാതൃത്വ അഭിയാന്‍: ജില്ലാതല ഉദ്ഘാടനം നാളെ

Published : 8th November 2016 | Posted By: SMR

കോഴിക്കോട്:  പ്രധാനമന്ത്രി സുരക്ഷിത മാതൃത്വ അഭിയാന് നാളെ തുടക്കം കുറിക്കുന്നു. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കോടഞ്ചേരിയില്‍ നടക്കും. ജില്ലയില്‍ സിഎച്ച്‌സി കോടഞ്ചേരി, സിഎച്ച്‌സി തിരുവള്ളൂര്‍, സിഎച്ച്‌സി വളയം, നാദാപുരം താലൂക്ക് ആശുപത്രി എന്നീ ആശുപത്രികളിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. രാവിലെ 11ന്് കോടഞ്ചേരി സിഎച്ച്‌സിയില്‍ നടക്കുന്ന ചടങ്ങില്‍ എം ഐ ഷാനവാസ് എംപി ഉദ്ഘാടനം നിര്‍വഹിക്കും. ജോര്‍ജ് എം തോമസ് എംഎല്‍എ അധ്യക്ഷത വഹിക്കും. പദ്ധതിയുടെ ഭാഗമായി ഗര്‍ഭിണികള്‍ക്ക് എല്ലാ മാസവും ഒമ്പതാം തീയതി സൗജന്യമായി ഗര്‍ഭകാല പരിചരണവും ശുശ്രൂഷയും നല്‍കുന്നതിന് ക്യാംപുകള്‍ സംഘടിപ്പിക്കുകയും അള്‍ട്രാ സൗണ്ട് സ്‌കാന്‍ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തുകയും ചെയ്യും. ഗര്‍ഭിണികള്‍ക്ക് മൂന്നു മുതല്‍ ഒമ്പതു മാസം വരെയുള്ള കാലയളവില്‍ ഒരു അള്‍ട്രാസൗണ്ട് സ്‌കാനിംഗാണ് നടത്തുക. ലാബ് പരിശോധനകളും നടത്തും. ഇതിനുപുറമെ ഭക്ഷണക്രമം, ഉറക്കം, പതിവായുള്ള ഗര്‍ഭകാല പരിശോധനകള്‍, ആശുപത്രികളിലെ പ്രസവം, മുലയൂട്ടല്‍, ഗര്‍ഭനിരോധനം തുടങ്ങിയവയെക്കുറിച്ച് ഗ്രൂപ്പ് കൗണ്‍സലിംഗും നടത്തും. ദുര്‍ഘടവും എത്തിപ്പെടാന്‍ കഴിയാത്തതും പൊതുവാഹന സൗകര്യം കുറവുമായ മേഖലകളില്‍ കഴിയുന്ന ഗര്‍ഭിണികള്‍ക്കായി വാഹന സൗകര്യവും ഏര്‍പ്പെടുത്തും. പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടവരെ നഴ്‌സുമാരും ആശ വര്‍ക്കര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും കണ്ടെത്തി രജിസ്റ്റര്‍ ചെയ്ത് മദര്‍ ആന്‍ഡ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കാര്‍ഡും (എം സിപി) സേഫ് മദര്‍ഹുഡ് ബുക്ക്‌ലെറ്റും നല്‍കും. ക്യാംപുകളില്‍ സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ സഹകരണം ഉണ്ടാവും. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴില്‍ നടപ്പിലാക്കുന്ന ഈ പദ്ധതിയില്‍ സന്നദ്ധ സേവനം ചെയ്യാന്‍ താല്‍പര്യമുള്ള ഗൈനക്കോളജിസ്റ്റുകള്‍, ഫിസിഷ്യന്‍മാര്‍, റേഡിയോളജിസ്റ്റുകള്‍ എന്നിവര്‍ക്ക് വേേു://ുാാെമ.ിവു.ഴീ്.ശി/ എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. പദ്ധതിയുടെ ജില്ലാതല കമ്മിറ്റി രൂപവത്കരിക്കുന്നതിന്റെ ഭാഗമായി കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ എഡിഎം ടി. ജനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. അഡീഷനല്‍ ഡിഎംഒ ഡോ. ആശാദേവി, ജില്ലാ ആര്‍സിഎച്ച് ഓഫിസര്‍ ഡോ. സരളാദേവി എന്നിവര്‍ പദ്ധതി വിശദീകരിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day