|    Apr 25 Tue, 2017 6:24 am
FLASH NEWS

പ്രധാനമന്ത്രി വിഷയം മാറ്റുകയാണെന്ന് ആം ആദ്മി പാര്‍ട്ടി

Published : 29th November 2016 | Posted By: SMR

ന്യൂഡല്‍ഹി: നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്നു രാജ്യത്തുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ അവഗണിച്ച് പ്രധാനമന്ത്രി, വിഷയം പണരഹിത സാമ്പത്തിക വ്യവസ്ഥയെക്കുറിച്ചുള്ള ചര്‍ച്ചയാക്കി മാറ്റുകയാണെന്ന് ആം ആദ്മി പാര്‍ട്ടി. ന്യൂഡല്‍ഹിയിലെ കോണാട്ട് പ്ലേസില്‍ പൊതുയോഗത്തില്‍ സംസാരിക്കവെ ആം ആദ്മി പാര്‍ട്ടി നേതാവ് ദിലീപ് പാണ്ഡേയാണ് മോദി കള്ളപ്പണത്തെക്കുറിച്ചുള്ള ചര്‍ച്ച പണരഹിത ഇടപാടിനെപ്പറ്റിയുള്ള ചര്‍ച്ചയാക്കി മാറ്റിയെന്ന് ആരോപിച്ചത്.  കീശയില്‍ കാശില്ലാത്തതിനാല്‍ ജനങ്ങളെല്ലാം സ്വാഭാവികമായും പണരഹിതരായിത്തീര്‍ന്നിരിക്കുകയാണ്. സ്ഥിരനിക്ഷേപത്തിന് പലിശ കുറച്ചത് പ്രധാനമന്ത്രി ജനങ്ങളുടെ കഷ്ടപ്പാടിനോട് പുറംതിരിഞ്ഞിരിക്കുകയാണെന്നതിന് തെളിവാണ്- അദ്ദേഹം പഞ്ഞു.
അതേസമയം, കേന്ദ്ര സാംസ്‌കാരിക-ടൂറിസം മന്ത്രി മഹേഷ് ശര്‍മയുടെ മകന്റെ വിവാഹത്തിന്റെ ചെലവുകളെക്കുറിച്ചു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വിമര്‍ശിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day