|    Nov 25 Sat, 2017 3:58 am
FLASH NEWS

പ്രധാനമന്ത്രി പാവപ്പെട്ടവന്റെ ജീവിതം ദുസ്സഹമാക്കുന്നു: ആന്റോ ആന്റണി

Published : 17th November 2016 | Posted By: SMR

പത്തനംതിട്ട: കള്ളപ്പണം വെളുപ്പിക്കാനുള്ള എല്ലാ ഒത്താശകളും ചെയ്തശേഷം പാവപ്പെട്ടവന്റെ ജീവിതം ദുസ്സഹമാക്കുന്ന തുഗ്ലക് പരിഷ്‌കാരമാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയിരിക്കുന്നതെന്ന് ആന്റോ ആന്റണി എംപി. യുഡിഎഫ് ജില്ലാ പ്രവര്‍ത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോട്ടുകള്‍ നിരോധിച്ചതുമൂലം പ്രതിസന്ധിയിലായ സഹകരണബാങ്കുകളെക്കുറിച്ചും ജനങ്ങളുടെ കഷ്ടപ്പാടുകളെ സംബന്ധിച്ചും സംസ്ഥാന സര്‍ക്കാര്‍ തികഞ്ഞ അലംഭാവമാണ് കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ജില്ലാ ഏകോപന സമിതി ചെയര്‍മാന്‍ പന്തളം സുധാകരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കണ്‍വീനര്‍ ബാബു ജോര്‍ജ്, ഡിസിസി പ്രസിഡന്റ് പി മോഹന്‍രാജ്, കെ ശിവദാസന്‍ നായര്‍ എക്‌സ്എംഎല്‍എ, കെപിസിസി സെക്രട്ടറി പഴകുളം മധു, വിവിധ കക്ഷിനേതാക്കളായ കെ ഇ അബ്ദുര്‍ റഹ്്മാന്‍, ജോര്‍ജ് വര്‍ഗീസ്, ജോ എണ്ണയ്ക്കാട്, സനോജ് മേമന സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക