|    May 24 Wed, 2017 5:26 pm
FLASH NEWS

പ്രധാനമന്ത്രി തമ്മിലടിപ്പിക്കുന്നു: രാഹുല്‍ ഗാന്ധി

Published : 16th September 2016 | Posted By: SMR

മാസാപൂര്‍ (ഉത്തര്‍പ്രദേശ്): പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങള്‍ക്കിടയില്‍ വിള്ളലുകള്‍ സൃഷ്ടിക്കുകയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ജനങ്ങളെ പരസ്പരം എതിരാളികളാക്കുകയാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്നും കോണ്‍ഗ്രസ്സിന്റെ കാലത്ത് സമാധാനം പുലര്‍ന്നുപോന്ന കശ്മീരില്‍ ഇന്നു കാണുന്നത് ആ വിള്ളലാണെന്നും രാഹുല്‍ പറഞ്ഞു. ഉത്തര്‍പ്രദേശില്‍ രാഹുല്‍ നയിക്കുന്ന മഹാകിസാന്‍ യാത്രയ്ക്കിടയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹരിയാനയില്‍ ജാട്ടുകള്‍ ജാട്ടുകളല്ലാത്തവര്‍ക്കെതിരേ തിരിയുന്നു. കശ്മീരില്‍ ജനങ്ങള്‍ പരസ്പരം എതിരായി. യുപിയിലും അസമിലും ഇതുതന്നെയാണ് സ്ഥിതി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ കള്ളപ്പണം തിരികെ രാജ്യത്ത് എത്തിച്ച് ഓരോരുത്തര്‍ക്കും 15 ലക്ഷം രൂപ വീതം നല്‍കുമെന്ന് പറഞ്ഞ മോദിയുടെ പാലിക്കപ്പെടാത്ത വാഗ്ദാനത്തെയും രാഹുല്‍ പരിഹസിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day