|    Oct 24 Tue, 2017 3:06 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പ്രധാനമന്ത്രി ജനങ്ങള്‍ക്ക് ക്ഷാമം വരുത്തുന്നു: ഡബ്ല്യൂഐഎം

Published : 19th November 2016 | Posted By: SMR

കോഴിക്കോട്: കള്ളപ്പണം തടയാനെന്ന പേരില്‍ 500, 1000 നോട്ടുകള്‍ പിന്‍വലിച്ച് ജനജീവിതം ദുസ്സഹമാക്കുന്ന പ്രധാനമന്ത്രി ജനങ്ങള്‍ക്ക് ക്ഷേമമല്ല, ക്ഷാമമാണ് ഉറപ്പുവരുത്തുന്നതെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ കെ സുഹ്‌റാബി. ആഴ്ചകള്‍ കഴിഞ്ഞിട്ടും സാധാരണ ജനങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ കഴിയാതെ സ്വന്തം അമ്മയെ കൊണ്ടുപോലും രാഷ്ട്രീയം കളിക്കുകയാണ് മോദി. പോഷകാഹാരക്കുറവിനാല്‍ കുഞ്ഞുങ്ങള്‍ മരിച്ചുവീണുകൊണ്ടിരിക്കുമ്പോള്‍, അദാനിയും അംബാനിയുമടക്കമുള്ള കുത്തകകളെ സഹായിക്കുന്ന പ്രധാനമന്ത്രിയെ ഭരണത്തില്‍ നിന്നിറക്കാന്‍ എല്ലാ ജനാധിപത്യവിശ്വാസികളും ഒന്നിച്ചുനില്‍ക്കാനും അവര്‍ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക