|    Sep 23 Sun, 2018 6:48 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

പ്രധാനമന്ത്രി കേരളത്തില്‍

Published : 18th August 2018 | Posted By: kasim kzm

തിരുവനന്തപുരം: കേരളത്തിലെ പ്രളയക്കെടുതി വിലയിരുത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി. രാത്രി പ്രത്യേക വിമാനത്തില്‍ അദ്ദേഹം തിരുവനന്തപുരത്ത് ഇറങ്ങി. രാജ്ഭവനില്‍ വിശ്രമിക്കുന്ന അദ്ദേഹം ഇന്നു രാവിലെ ഏഴിന് ഇതേ വിമാനത്തില്‍ കൊച്ചിയിലേക്കു തിരിക്കും.
ഗവര്‍ണറും മുഖ്യമന്ത്രിയും അദ്ദേഹത്തെ അനുഗമിക്കും. നാവിക വിമാനത്താവളത്തില്‍ നിന്ന് ഹെലികോപ്റ്ററില്‍ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കും. തിരികെ കൊച്ചിയിലെത്തി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തിയശേഷം വൈകീട്ട് ഡല്‍ഹിക്കു മടങ്ങും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss