|    Oct 23 Mon, 2017 6:19 am
Home   >  Todays Paper  >  page 7  >  

പ്രധാനമന്ത്രി കുറ്റവാളികളുടെ പട്ടികയില്‍; ഗൂഗഌന് നോട്ടീസ്

Published : 21st July 2016 | Posted By: sdq

modi-eyes.jഅലഹബാദ്: സെര്‍ച്ച് എന്‍ജിനായ ഗൂഗഌല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തെ 10 കുറ്റവാളികളുടെ പട്ടികയില്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി അഭിഭാഷകനായ സുശീല്‍കുമാര്‍ മിശ്ര സമര്‍പ്പിച്ച പരാതിയില്‍ ഗൂഗഌനും അതിന്റെ സിഇഒയ്ക്കും ഇന്ത്യയിലെ മേധാവിക്കുമെതിരേ കേസെടുക്കാനും നോട്ടീസ് അയക്കാനും അലഹബാദ് കോടതി ഉത്തരവിട്ടു. ആഗസ്ത് 31ന് കേസില്‍ വീണ്ടും വാദം കേള്‍ക്കും.
ലോകത്തെ ഏറ്റവും വലിയ 10 കുറ്റവാളികള്‍ എന്ന് ഗൂഗഌല്‍ ഫോട്ടോ സെര്‍ച്ച് ചെയ്താല്‍ മോദിയുടെ ചിത്രവും പേരും വരുന്നുണ്ടെന്നാണു പരാതി. മോദിയുടെ പേര് നീക്കണമെന്നാവശ്യപ്പെട്ട് ഗൂഗഌനു കത്തെഴുതിയിരുന്നെങ്കിലും പ്രതികരണമുണ്ടായില്ലെന്ന് മിശ്ര പറയുന്നു. തുടര്‍ന്ന് പോലിസിനെ സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല. പിന്നീടാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹരജി സമര്‍പ്പിച്ചത്. സിവില്‍ കേസാണെന്നു ചൂണ്ടിക്കാട്ടി 2015 നവംബര്‍ മൂന്നിന് മജിസ്‌ട്രേറ്റ് ഹരജി തള്ളുകയായിരുന്നു. സിജെഎം ഉത്തരവ് ചോദ്യംചെയ്തു സമര്‍പ്പിച്ച റിവിഷന്‍ ഹരജിയിലാണ് ഇപ്പോള്‍ കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.
കുറ്റവാളികളുടെ സെര്‍ച്ചില്‍ നരേന്ദ്ര മോദിയുടെ ചിത്രം പ്രത്യക്ഷപ്പെട്ടതില്‍ ഗൂഗ്ള്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ മാപ്പു പറഞ്ഞിരുന്നു. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീം, കൊല്ലപ്പെട്ട അല്‍ഖാഇദ നേതാവ് ഉസാമാ ബിന്‍ ലാദിന്‍ എന്നിവരുടെ ചിത്രങ്ങളാണ് മോദിക്കു ശേഷമുള്ളത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക