|    Jan 18 Wed, 2017 9:36 am
FLASH NEWS

പ്രധാനമന്ത്രി പാലക്കാട്ടെത്തി

Published : 6th May 2016 | Posted By: SMR

narendra-modi

പാലക്കാട്:  എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം പ്രധാനമന്ത്രി നരേന്ദ്ര മോദി പാലക്കാട്ടെത്തി. ഉച്ചയ്ക്ക് രണ്ടരയോടെയാണ്  മോഡിയെത്തിയത്.  പാലക്കാട് കോട്ടമൈതാനിയില്‍ നടന്ന പൊതുയോഗത്തില്‍ പ്രധാനമന്ത്രി അണികളെ അഭിസംബോധന ചെയ്തു. കേരളത്തിലെ മോദിയുടെ ആദ്യ തിരഞ്ഞെടുപ്പ് പരിപാടിയാണിത്.
പൊതുയോഗത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രിമാരായ ജെ പി നദ്ദ, രാജീവ് പ്രതാപ് റൂഡി, എംപിമാരായ സുരേഷ്‌ഗോപി, നളിന്‍കുമാര്‍ കട്ടീല്‍, റിച്ചാര്‍ഡ് ഹേ, മുന്‍ കേന്ദ്രമന്ത്രി ഒ രാജഗോപാല്‍, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, എന്‍ഡിഎ ചെയര്‍മാന്‍ പി സി തോമസ്, സുല്‍ത്താന്‍ബത്തേരി മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി സി കെ ജാനു, ബിജെപി മധ്യമേഖലാ പ്രസിഡന്റ് അഡ്വ. നാരായണന്‍ നമ്പൂതിരി എന്നിവര്‍ സന്നിഹതരായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 100 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക