|    Mar 26 Sun, 2017 3:23 am
FLASH NEWS

പ്രധാനമന്ത്രി ഇന്ന് കോഴിക്കോട്ട്

Published : 2nd February 2016 | Posted By: SMR

കോഴിക്കോട്: സ്വപ്‌നനഗരിയില്‍ നടക്കുന്ന ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ‘വിഷന്‍ കോണ്‍ക്ലേവ്’ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കോഴിക്കോട്ടെത്തും. രാവിലെ 11.50ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ 12.05ന് വെസ്റ്റ്ഹില്‍ വിക്രം മൈതാനത്തിറങ്ങും. അവിടെനിന്ന് കാര്‍മാര്‍ഗം സ്വപ്‌നനഗരിയിലെത്തും. 12.55 വരെ ഫെസ്റ്റിവലില്‍ ചെലവഴിച്ച ശേഷമായിരിക്കും അദ്ദേഹം മടങ്ങുക. 01.05ന് വിക്രം മൈതാനിയില്‍നിന്ന് യാത്രതിരിക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് നഗരത്തില്‍. ഡിഐജി സേവാങ് നമ്ഗ്യാല്‍, എഐജി കമല്‍ കുല്‍ബെ, ടെക്‌നികല്‍ ഓഫിസര്‍ ജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയുടെ സുരക്ഷാച്ചുമതല വഹിക്കുന്ന 40 അംഗ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിനെയും നാല് എസ്പിമാര്‍ ഉള്‍പ്പെടെയുള്ള 1314 പോലിസ് സേനാംഗങ്ങളെയുമാണ് വിന്യസിച്ചിട്ടുള്ളത്. ഇതിനു പുറമേ കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണവിഭാഗം ഉദ്യോഗസ്ഥരും നിരീക്ഷണം നടത്തുന്നുണ്ട്. പ്രധാനമന്ത്രിക്ക് യാത്രചെയ്യാനായി ബുള്ളറ്റ്പ്രൂഫ് കാറുകള്‍ ഡല്‍ഹിയില്‍നിന്നു എത്തിച്ചിരുന്നു.

(Visited 56 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക