|    May 27 Sat, 2017 8:23 am
FLASH NEWS

പ്രധാനമന്ത്രി ഇന്ന് കൊല്ലത്ത്; പ്രതിഷേധച്ചൂടില്‍ നഗരം

Published : 15th December 2015 | Posted By: SMR

കൊല്ലം: ആര്‍ ശങ്കര്‍ പ്രതിമ അനാച്ഛാദനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊല്ലത്തെത്തും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ചടങ്ങില്‍ പങ്കെടുപ്പിക്കാത്തതുമായി ബന്ധപ്പെട്ട് വ്യാപക പ്രതിഷേധമുയരുന്നതിനിടെയാണ് പ്രധാനമന്ത്രി എത്തുന്നത്.
ഇന്ന് ഉച്ചയ്ക്ക് 2.30ഓടെ കൊല്ലം ആശ്രാമം മൈതാനിയില്‍ ഹെലികോപ്റ്ററിലെത്തുന്ന പ്രധാനമന്ത്രിയെ ജില്ലാ കലക്ടര്‍ എ ഷൈനമോള്‍, സിറ്റി പോലിസ് കമ്മീഷണര്‍ പി പ്രകാശ്, എസ്എന്‍ ട്രസ്റ്റ് ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും. 2.40ഓടെ എസ്എന്‍ കോളജിലെത്തുന്ന നരേന്ദ്രമോദി, ആര്‍ ശങ്കറിന്റെ പൂര്‍ണകായ പ്രതിമ അനാച്ഛാദനം ചെയ്യും. പ്രധാനമന്ത്രിക്ക് എസ്പിജിയുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷാവലയമാണ് ഒരുക്കിയിരിക്കുന്നത്. അഞ്ച് എസിപിമാരും ഒമ്പത് എസ്പിമാരും 20 സിഐമാരുമടങ്ങുന്ന 1,300 പോലിസുകാര്‍ സുരക്ഷയ്ക്കുണ്ടാവും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day