|    Feb 22 Wed, 2017 5:06 pm
FLASH NEWS

പ്രധാനമന്ത്രി ഇന്നെത്തും;കരിപ്പൂരില്‍ കനത്ത സുരക്ഷ

Published : 2nd February 2016 | Posted By: SMR

കൊണ്ടോട്ടി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതല ഡല്‍ഹിയില്‍ നിന്നെത്തിയ എസ്പിജി വിഭാഗം ഏറ്റെടുത്തു.
എസ്പിജി അഡീഷനല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് സുരക്ഷാ ചുമതല. സിഐഎസ്എഫ് അഡീഷനല്‍ ഡയറക്ടര്‍ ഡോ. നിഷില്‍ കുമാര്‍ ഗുപ്തയുടെ നേതൃത്വത്തില്‍ പ്രത്യേക സേനയെയും ജില്ലാ പോലിസ് സൂപ്രണ്ട് കെ വിജയന്റെ നേതൃത്വത്തില്‍ സംസ്ഥാന പോലിസിന്റെ പ്രത്യേക വിഭാഗങ്ങളെയും ഒരുക്കിയിട്ടുണ്ട്. ഇന്ന് രാവിലെ 11.20നാണ് പ്രധാനമന്ത്രി കരിപ്പൂരെത്തുന്നത്. ഇവിടെ നിന്നു ഹെലികോപ്റ്ററില്‍ അദ്ദേഹം കോഴിക്കോട്ടേക്ക് പോവും. 1.50 തിരിച്ച് കരിപ്പൂരെത്തുന്ന പ്രധാനമന്ത്രി ഡല്‍ഹിക്ക് മടങ്ങും. ഗവര്‍ണ്ണറും മുഖ്യമന്ത്രിയുമടക്കം നിരവധിപേര്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തുന്നുണ്ട്.
ഗവര്‍ണര്‍ ഹെലികോപ്റ്ററില്‍ മോദിയെ അനുഗമിക്കും. ആവശ്യമെങ്കില്‍ അദ്ദേഹത്തിനു സഞ്ചരിക്കാന്‍ വാഹനവ്യൂഹവും ഒരുക്കിയിട്ടുണ്ട്. ഇതിന്റെ പരീക്ഷണ ഓട്ടം ഇന്നലെ നടന്നു.
അതേസമയം, പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ഇന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ വിമാനത്താവളത്തിലെത്തി യാത്രാ സംബന്ധമായ നടപടിക്രമങ്ങള്‍ മുന്‍കൂട്ടി ചെയ്തു തീര്‍ക്കേണ്ടതാണെന്ന് ജില്ലാ പോലിസ് മേധാവി അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 62 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക