|    Mar 28 Tue, 2017 12:08 am
FLASH NEWS

പ്രധാനമന്ത്രി ഇന്നെത്തും; കരിപ്പൂരില്‍ കനത്ത സുരക്ഷ

Published : 2nd February 2016 | Posted By: SMR

കൊണ്ടോട്ടി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതല ഡല്‍ഹിയില്‍നിന്നെത്തിയ എസ്പിജി വിഭാഗം ഏറെറടുത്തു. എസ്പിജി അഡീഷണല്‍ ഡയറക്ടറുടെ നേതൃത്വത്തിലുളള സംഘത്തിനാണ് സുരക്ഷാ ചുമതല. സിഐഎസ്എഫ് അഡീഷണല്‍ ഡയറക്ടര്‍ ഡോ.നിഷില്‍ കുമാര്‍ ഗുപ്തയുടെ നേതൃത്വത്തില്‍ പ്രത്യേക സേനയേയും ജില്ലാ പോലീസ് സൂപ്രണ്ട് കെ വിജയന്റെ നേതൃത്വത്തില്‍ സംസ്ഥാന പോലീസിന്റെയും പ്രത്യേക വിഭാഗങ്ങളെയും ഒരുക്കിയിട്ടുണ്ട്.
ഇന്ന് രാവിലെ 11.20 നാണ് പ്രധാനമന്ത്രി കരിപ്പൂരെത്തുന്നത്. ഇവിടെ നിന്നും ഹെലികോപ്‌റററില്‍ അദ്ദേഹം കോഴിക്കോട്ടേക്ക് പോകും. 1.50 തിരിച്ച് കരിപ്പൂരെത്തുന്ന പ്രധാന മന്ത്രി ഡല്‍ഹിക്ക് മടങ്ങും. ഗവര്‍ണ്ണറും മുഖ്യമന്ത്രിയുമടക്കം നിരവധിപേര്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തുന്നുണ്ട്. ഗവര്‍ണ്ണര്‍ ഹെലികോപ്‌റററില്‍ മോഡിയെ അനുഗമിക്കും. ആവശ്യമെങ്കില്‍ അദ്ദേഹത്തിനു സഞ്ചരിക്കാന്‍ വാഹനവ്യൂഹവും ഒരുക്കിയിട്ടുണ്ട്. ഇതിന്റെ പരീക്ഷണ ഓട്ടം ഇന്നലെ നടന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day