|    Jan 21 Sat, 2017 12:01 pm
FLASH NEWS

പ്രധാനമന്ത്രി അവധി എടുക്കാറില്ല: പ്രധാനമന്ത്രിയുടെ ഓഫിസ്

Published : 12th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ മുഴുവന്‍ സമയവും ജോലിയിലായിരിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്ന് ഔദ്യോഗിക അറിയിപ്പ്. മുന്‍ പ്രധാനമന്ത്രിമാരില്‍ ആരുടെയും അവധി സംബന്ധിച്ച രേഖകള്‍ പ്രധാനമന്ത്രിയുടെ ഓഫിസില്‍ ലഭ്യമല്ലെന്നും വിശദീകരണമുണ്ട്.
രാജ്യത്തെ പ്രധാനമന്ത്രിയുടെ അവധി സംബന്ധിച്ച നിയമവും നടപടിക്രമങ്ങളും ആരാഞ്ഞ് വിവരാവകാശ നിയമപ്രകാരം ഒരാള്‍ നല്‍കിയ അപേക്ഷയിലാണ് മറുപടി. പ്രധാനമന്ത്രി മുഴുവന്‍ സമയവും തന്റെ കര്‍ത്തവ്യത്തിലാണെന്നാണ് പറയുകയെന്നും മറുപടിയില്‍ വിശദീകരിക്കുന്നു.
മുന്‍ പ്രധാനമന്ത്രിമാരായ മന്‍മോഹന്‍ സിങ്, അടല്‍ബിഹാരി വാജ്‌പേയി, എച്ച് ഡി ദേവഗൗഡ, ഐ കെ ഗുജ്‌റാള്‍, പി വി നരസിംഹറാവു, വി പി സിങ്ങ്, രാജീവ് ഗാന്ധി തുടങ്ങിയവര്‍ ലീവ് എടുത്തതായുള്ള രേഖകള്‍ ഉണ്ടോയെന്നും അപേക്ഷകന്‍ അന്വേഷിച്ചിട്ടുണ്ട്. എന്നാല്‍. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ലഭ്യമല്ലെന്നാണ് അറിയിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക