|    Jul 26 Wed, 2017 2:36 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

പ്രധാനമന്ത്രിസ്ഥാനത്തേക്ക് മല്‍സരിക്കാനില്ല: ബോറിസ് ജോണ്‍സണ്‍

Published : 1st July 2016 | Posted By: SMR

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രിസ്ഥാനത്തേക്കു മല്‍സരിക്കാനില്ലെന്ന് ലണ്ടന്‍ മുന്‍ മേയര്‍ ബോറിസ് ജോണ്‍സണ്‍. ബ്രെക്‌സിറ്റില്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ വിട്ടുപോവുന്നതിനെ അനുകൂലിച്ചുകൊണ്ടുള്ള പ്രചാരണങ്ങള്‍ക്ക് ജോണ്‍സണ്‍ നേതൃത്വം നല്‍കിയിരുന്നു.
പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ സ്ഥാനമൊഴിഞ്ഞാല്‍ തല്‍സ്ഥാനത്തേക്ക് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി ജോണ്‍സണ്‍ പരിഗണിക്കപ്പെടുന്നതായായിരുന്നു ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്കു ശേഷം പുറത്തു വന്ന റിപോര്‍ട്ടുകള്‍. എന്നാല്‍, രാജ്യത്തിനു നേതൃത്വം നല്‍കുന്നതിനും എല്ലാവരെയും ഒരുമിച്ചു നിര്‍ത്തുന്നതിനുമുള്ള കഴിവ് തനിക്കില്ലെന്ന് വിശ്വസിക്കുന്നതായി ജോണ്‍സണ്‍ ഇന്നലെ ലണ്ടനില്‍ നടത്തിയ പ്രഭാഷണത്തിനിടെ വ്യക്തമാക്കി.
പ്രധാനമന്ത്രി സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ തീരുമാനിച്ചതായി ബ്രെക്‌സിറ്റില്‍ പുറത്തു പോവലിനെ പിന്തുണച്ച മറ്റൊരു നേതാവ് മൈക്കല്‍ ഗോവ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന് ശേഷം മണിക്കൂറുകള്‍ക്കുള്ളിലാണ് ജോണ്‍സണ്‍ തന്റെ തീരുമാനം വെളിപ്പെടുത്തിയത്.
ആഭ്യന്തര സെക്രട്ടറി തെരേസ മെയും പ്രധാനമന്ത്രി സ്ഥാനത്തേക്ക് മല്‍സരിക്കുന്നുണ്ട്. തൊഴില്‍ സെക്രട്ടറി സ്റ്റീഫന്‍ ക്രാബ്, ഊര്‍ജമന്ത്രി ആന്‍ഡ്രിയ ലീഡ്‌സം, മുന്‍മന്ത്രി ലിയാം ഫോക്‌സ് തുടങ്ങിയവരാണ് മല്‍സരരംഗത്തുള്ള മറ്റു പ്രമുഖര്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക