|    Jan 21 Sat, 2017 2:10 pm
FLASH NEWS

പ്രധാനമന്ത്രിയോട് അഞ്ചു ആവശ്യങ്ങളുമായി കെജരിവാള്‍

Published : 15th April 2016 | Posted By: swapna en

arvind-kejriwall

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് അഞ്ചു ആവശ്യങ്ങളുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ബി ആര്‍ അംബേദ്കറിന്റെ 125ാം  ജന്‍മദിനാഘോഷ ചടങ്ങിലാണ് മോഡിയോട് കെജ് രിവാള്‍ അഞ്ചു കാര്യങ്ങള്‍ ആവശ്യപ്പെട്ടത്.
1. ട്വിറ്റര്‍ അണ്‍ഫോളോ ചെയ്യുക
2. രോഹിത് വെമുലയുടെ ആത്മഹത്യയ്ക്ക് കാരണക്കാരായ മന്ത്രിമാരെ ക്യാംബിനറ്റില്‍ നിന്ന് പുറത്താക്കുക.
3. തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളെ വിഘടിപ്പിക്കുന്നത് ഒഴിവാക്കുക. ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം നടപ്പാക്കിയതിനെ ചൂണ്ടികാട്ടിയാണ് കെജ്‌രിവാളിന്റെ പരാമര്‍ശം.
4.ഡല്‍ഹി സര്‍ക്കാരിനെ ജോലിയെടുക്കാന്‍ വിടൂ. ഡല്‍ഹിയിലെ ജനങ്ങള്‍ ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ സന്തോഷവാന്‍മാരാണ്.
5. ഭാരത് മാതാ കീ ജയ് വിളിക്കാന്‍ ആവശ്യപ്പെട്ട് പ്രശ്‌നമുണ്ടാക്കുന്നവരെ ജയിലിലടയ്ക്കുക. കഴിക്കുന്ന ഭക്ഷണത്തിന്റെ പേരില്‍ ആളുകളെ കൊല്ലുന്നു. അവരെയും ജയിലിലടയ്ക്കണം.
എന്നീ ആവശ്യങ്ങളാണ് കെജ്‌രിവാള്‍ മോഡിയോട് ഉന്നയിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 602 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക