|    Dec 15 Sat, 2018 1:08 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച ഡോക്ടര്‍ക്കെതിരേ കേസ്‌

Published : 13th November 2018 | Posted By: kasim kzm

തൊടുപുഴ: സാമൂഹിക മാധ്യമങ്ങളിലൂടെ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച സര്‍ക്കാര്‍ ഡോക്ടര്‍ക്കെതിരേ കേസ്. കുടയത്തൂര്‍ മൃഗാശുപത്രിയിലെ വെറ്ററിനറി സര്‍ജന്‍ ദീപ ഷാജിക്കെതിരേയാണു കോടതി ഉത്തരവ് പ്രകാരം കാഞ്ഞാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കേസെടുത്തത്. ബിജെപി കുടയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ യു സിജുവിന്റെ പരാതിയിലാണു കേസെടുത്തത്.
നരേന്ദ്രമോദിയെ അവഹേളിക്കുന്ന പോസ്റ്റ് ഡോക്ടര്‍ പങ്കുവയ്ക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും ചിത്രങ്ങള്‍ ചേര്‍ത്ത് ഇവരുടെ വസ്ത്രധാരണത്തെ ടോയ്‌ലറ്റിനോട് ഉപമിച്ചു പരിഹസിക്കുന്ന രീതിയിലായിരുന്നു പോസ്റ്റ്.
മറ്റൊരു പോസ്റ്റില്‍ ദീപ പ്രധാനമന്ത്രിയെ കള്ളനെന്നു വിശേഷിപ്പിക്കുന്നുണ്ട്. സംഭവം വിവാദമായതോടെ ദീപയുടെ പേജില്‍ നിന്നും വിവാദ പോസ്റ്റ് പിന്‍വലിച്ചു. സിജു നല്‍കിയ പരാതി കാഞ്ഞാര്‍ എസ്‌ഐ കോടതിയില്‍ നല്‍കുകയും മുട്ടം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇവര്‍ക്കെതിരേ കേസെടുക്കാന്‍ ഉത്തരവിടുകയുമായിരുന്നു. കോടതി ഉത്തരവു പ്രകാരമാണ് കേസെടുത്തതെന്നു കാഞ്ഞാര്‍ എസ് ഐ കെ സിനോദ് പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss