|    Dec 16 Sat, 2017 12:30 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ വ്യാജ ബോംബ് ഭീഷണി; സിം കാര്‍ഡ് ദുരുപയോഗം ചെയ്തു

Published : 8th October 2016 | Posted By: SMR

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോഴിക്കോട് സന്ദര്‍ശനത്തോടനുബന്ധിച്ച് കോയമ്പത്തൂരില്‍ നിന്ന് വന്ന വ്യാജ ബോംബ് ഭീഷണിക്ക് തീവ്രവാദബന്ധമില്ലെന്ന് അന്വേഷണസംഘം. കോയമ്പത്തൂര്‍ സ്വദേശിയായ മുത്തുമാള്‍ എന്നയാളുടെ മൊബൈല്‍ ഫോണ്‍ സിം കാര്‍ഡ് ദുരുപയോഗം ചെയ്താണ് നടക്കാവ് പോലിസ് സ്‌റ്റേഷനിലേക്ക് ഫോണ്‍വിളി ഉണ്ടായത്. മുത്തുമാളിന്റെ ഫോണ്‍കോള്‍ വിവരങ്ങള്‍ അന്വേഷണസംഘം ഇതിനകം പരിശോധിച്ചു. കേന്ദ്ര, കേരള-തമിഴ്‌നാട് പോലിസ് സംഘവും എല്ലാ കോളുകളുടെയും വിശദാംശങ്ങള്‍ കണ്ടെത്തി. നിരവധി തവണയാണ് മുത്തുമാളിനെ അന്വേഷണസംഘങ്ങള്‍ ചോദ്യംചെയ്തത്. ഇന്റര്‍നെറ്റ് മുഖേന വിദേശത്തുനിന്നാണ് വിളി വന്നതെന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് ബോധ്യപ്പെട്ടതായാണ് അറിയുന്നത്.
മോദിയുടെ കോഴിക്കോട്ടെ സന്ദര്‍ശനത്തിനിടെ ഉണ്ടായ വ്യാജ ഭീഷണിയുമായി ബന്ധപ്പെട്ട് നടക്കാവ് പോലിസ് കേസെടുത്തിരുന്നു. ഇക്കഴിഞ്ഞ സപ്തംബര്‍ 24ന് പുലര്‍ച്ചെ 3.30ഓടെയാണ് സംഭവം. അന്ന് നടക്കാവ് സ്‌റ്റേഷനിലെ ലാന്റ് ഫോണിലേക്കാണ് ഭീഷണിസന്ദേശമുണ്ടായത്. ഹിന്ദിയിലായിരുന്നു സംഭാഷണം. തുടര്‍ന്ന് പുലര്‍ച്ചെ ബോംബ് സ്‌ക്വാഡും എസ്പിജി വിഭാഗവും ഉള്‍പ്പെടുന്ന സംഘം ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ പരിശോധനയും തുടങ്ങി.
ഡല്‍ഹി ബോംബ് സ്‌ക്വാഡും സംസ്ഥാന പോലിസിലെ ബോംബ് സ്‌ക്വാഡിന്റെ സഹായത്തോടെ പ്രധാനമന്ത്രിയെത്തുന്ന നഗരത്തിലെ വിവിധ സ്ഥലങ്ങള്‍ അരിച്ചുപെറുക്കി. രണ്ടുമണിക്കൂറിനുള്ളില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും ഐബിയും എസ്പിജിയും ഉള്‍പ്പെടെ നടത്തിയ അന്വേഷണത്തില്‍ തമിഴ്‌നാട് പോലിസിന്റെ സഹായത്തോടെ ഫോണിന്റെ ഉറവിടവും വ്യക്തമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക