|    Mar 30 Thu, 2017 10:06 pm
FLASH NEWS

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിലെ വിവാദം രാഷ്ട്രീയ മുതലെടുപ്പെന്ന് കുമ്മനം

Published : 17th April 2016 | Posted By: SMR

തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ടപകടം നടന്ന സ്ഥലം സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിയെ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്താനാണ് മുഖ്യമന്ത്രി അടക്കമുള്ളവര്‍ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.
രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. സംഭവത്തിനു പിന്നിലെ യഥാര്‍ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവന്ന് ഇരകള്‍ക്കു നീതി ഉറപ്പാക്കുന്നതിനു പകരം വിഷയത്തെ രാഷ്ട്രീയ ആയുധമാക്കാനുള്ള ശ്രമം അങ്ങേയറ്റം അപലപനീയമാണെന്നും കുമ്മനം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മല്‍സരക്കമ്പം ഉപേക്ഷിക്കണമെന്നതാണ് ബിജെപിയുടെ അഭിപ്രായമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day