|    Oct 22 Sun, 2017 11:11 pm
FLASH NEWS
Home   >  National   >  

പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്ത ണം: കെജരിവാളിന്റെ കത്ത്

Published : 29th April 2016 | Posted By: swapna en

arvind-kejriwal

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ കത്ത്. കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ക്കാണ് കെജരിവാള്‍ കത്ത് നല്‍കിയിരിക്കുന്നത്.  പ്രധാനമന്ത്രിക്ക് യാതൊരു ബിരുദവും ഇല്ല എന്ന തരത്തില്‍ വാര്‍ത്തകള്‍ കേള്‍ക്കുന്നുണ്ടെന്നും ഇക്കാരണത്താല്‍ അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തണമെന്നുമാണ് കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ പ്രഫസര്‍ എം ശ്രീധര്‍ ആചാര്യലൂവിന് അയച്ച കത്തില്‍ കെജരിവാള്‍ ആവശ്യപ്പെട്ടത്.
മോഡിയുടെ വിദ്യാഭ്യാസ യോഗ്യതയുടെ സത്യാവസ്ഥ അറിയാന്‍ രാജ്യത്തിന് ആകാംഷയുണ്ട്.ഇത് പൊതുജനത്തിന് വെളിപ്പെടുത്തി കൊടുക്കണം. മോഡിയുടെ യോഗ്യത എന്തിന് മറിച്ചുവയ്ക്കണമെന്നും കത്തില്‍ കെജരിവാള്‍ പറയുന്നു. മോഡിയുടെ  തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബിരുദം എടുത്തെന്നാണ് കാണിച്ചിരിക്കുന്നത്. നേരത്തെ വിവരാവകാശ നിയമപ്രകാരം  മോഡിയുടെ ബിരുദത്തെക്കുറിച്ചുള്ള വിവരം യൂണിവേഴ്‌സിറ്റിയോട് ആവശ്യപ്പെട്ടപ്പോള്‍ അവര്‍ പരാതി തള്ളിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക