|    Jun 25 Mon, 2018 3:30 pm
Home   >  Todays Paper  >  page 7  >  

പ്രധാനമന്ത്രിയുടെ ബിരുദം: രേഖകള്‍ പരിശോധിക്കാന്‍ അനുമതി

Published : 9th January 2017 | Posted By: fsq

narendra modi pm

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ വിവാദവുമായി ബന്ധപ്പെട്ട് 1978ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ ബിഎ ബിരുദ പരീക്ഷ എഴുതിയവരുടെ പൂര്‍ണ രേഖകള്‍ പരിശോധിക്കാന്‍ കേന്ദ്ര വിവരാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. 1978ലാണ് നരേന്ദ്രമോദി ബിഎ ബിരുദം പൂര്‍ത്തിയാക്കിയതെന്നായിരുന്നു ഡല്‍ഹി സര്‍വകലാശാല നേരത്തേ വ്യക്തമാക്കിയിരുന്നത്. മോദിയുടെ ബിരുദത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തിപരമാണെന്നും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍പ്പെടുകയില്ലെന്നും കാണിച്ച് ഡല്‍ഹി സര്‍വകലാശാലയിലെ വിവരവകാശ ഓഫിസര്‍ അപേക്ഷ നേരത്തേ നിരസിച്ചിരുന്നു. ഇത് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ തള്ളി. 1978ല്‍ പരീക്ഷ എഴുതിയ വിദ്യാര്‍ഥികളുടെ റോള്‍ നമ്പര്‍, പേര്, പിതാവിന്റെ പേര്, ലഭിച്ച മാര്‍ക്ക്, പരീക്ഷാഫലം തുടങ്ങിയ വിവരങ്ങള്‍ പരിശോധിച്ച് ഇവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഫീസൊന്നും സ്വീകരിക്കാതെ ലഭ്യമാക്കണമെന്നാണ് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ ഉത്തരവിട്ടത്. നീരജ് എന്നയാളാണ് 1978ലെ ബിഎ പരീക്ഷകളുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചിരുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss