|    Jan 18 Wed, 2017 5:02 am
FLASH NEWS

പ്രധാനമന്ത്രിയുടെ പരിപാടിക്ക് വേണ്ടി വിളകള്‍ വെട്ടിമാറ്റാന്‍ നിര്‍ദേശം

Published : 11th February 2016 | Posted By: SMR

സൊഹാര്‍(മധ്യപ്രദേശ്): പ്രധാനമന്ത്രിയുടെ പരിപാടിക്ക് വഴിയൊരുക്കുന്നതിന് മൂപ്പെത്താത്ത കാര്‍ഷിക വിളകള്‍ വെട്ടിമാറ്റാന്‍ കര്‍ഷകരോട് ആവശ്യപ്പെട്ടു.
പുതിയ വിള ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 18ന് സൊഹാറില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടി സംഘടിപ്പിക്കുന്നതിനാണ് വിളകള്‍ വെട്ടിമാറ്റാന്‍ ആവശ്യപ്പെട്ടത്.
ലക്ഷണക്കണക്കിന് രൂപ ചെലവിട്ട് കാര്‍ഷിക വിളകള്‍ വെട്ടിമാറ്റാന്‍ ഒരുദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടതായി ഷെര്‍പൂര്‍ ഗ്രാമത്തിലെ കര്‍ഷകന്‍ സുരേഷ് പാര്‍മര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഏക്കറു കണക്കിന് ഗോതമ്പു കൃഷിചെയ്യുന്ന കുടുംബത്തിലെ അംഗമാണ് സുരേഷ്.
സഹോദരങ്ങളായ ദശരഥ് പാര്‍മറും രാജേഷ് പാര്‍മറും വിളകള്‍ വെട്ടിമാറ്റാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതായി സ്ഥിരീകരിച്ചു. എന്നാല്‍ ബിജെപി വൈസ് പ്രസിഡന്റ് വിനയ് സഹസ്ത്ര ബുറഡ ഇക്കാര്യം നിഷേധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 53 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക