|    Oct 21 Sun, 2018 10:54 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ അസാധു നോട്ടുകള്‍: ഇരുട്ടില്‍ തപ്പി വിജിലന്‍സ്

Published : 30th January 2017 | Posted By: fsq

last-modi

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധിയിലേക്കു സംഭാവന ചെയ്ത അസാധു നോട്ടുകളുടെ ഉല്‍ഭവം ഡല്‍ഹി സര്‍ക്കാരിന്റെ വിജിലന്‍സിന് കണ്ടെത്താനായില്ല. സംഭാവന ആരുടേതാണ് എന്ന കാര്യത്തില്‍ വിജിലന്‍സ് ഇരുട്ടില്‍ തപ്പുകയാണ്. മൗലാനാ ആസാദ് മെഡിക്കല്‍ കോളജ് ഡീന്‍ ദീപക് കെ ടാംപെക്കാണ് റദ്ദാക്കിയ 1000ന്റെയും 500ന്റെയും നോട്ടുകളടങ്ങുന്ന 23,500 രൂപ ലഭിച്ചത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ളതാണ് പണമെന്നെഴുതിയ കത്തും കൂടെ ഉണ്ടായിരുന്നു. ടാംപെ അത് വിജിലന്‍സ് വകുപ്പിന് കൈമാറി. വിജിലന്‍സ് വകുപ്പ് വിഷയം ധനകാര്യ വകുപ്പിലെ അക്കൗണ്ടിങ് വിഭാഗവുമായി ചര്‍ച്ചചെയ്തു. അസാധു നോട്ടുകള്‍ എന്തുചെയ്യണം എന്നതായിരുന്നു ചര്‍ച്ച. അക്കൗണ്ട് വിഭാഗം രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കകം അഭിപ്രായം അറിയിക്കുമെന്നാണറിയുന്നത്. മാറാന്‍ കഴിയാത്തതിനാലാണ് നോട്ടുകള്‍ സംഭാവന ചെയ്തതെന്നാണു കരുതപ്പെടുന്നത്. പണം പോലിസിന് കൈമാറണോ, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലിടണോ, ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കണമോ എന്ന് അക്കൗണ്ട്‌സ് വകുപ്പ് തീരുമാനിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss