|    May 29 Mon, 2017 6:04 am
FLASH NEWS

പ്രധാനമന്ത്രിയുടെ ദത്ത് ഗ്രാമത്തിന്റെ തലവന്‍ അറസ്റ്റില്‍

Published : 4th July 2016 | Posted By: SMR

വാരണാസി: വിവരാവകാശ പ്രവര്‍ത്തകനെ മര്‍ദ്ദിച്ച കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദത്തെടുത്ത ജയപൂര്‍ ഗ്രാമത്തിന്റെ തലവന്‍ നരേന്ദ്ര പട്ടേല്‍ അറസ്റ്റില്‍. ഇയാളോടൊപ്പം മകന്‍ രാഹുലും മരുമകന്‍ മുകേഷും അറസ്റ്റിലായിട്ടുണ്ട്.
ഫണ്ട് ദുരുപയോഗം ചെയ്തതിനു പരാതി നല്‍കിയതിനാലാണ് വിവരാവകാശ പ്രവര്‍ത്തകന്‍ അശോക് സിങിനെ ഇവര്‍ മര്‍ദ്ദിച്ചത്. രാത്രി വീട്ടിലേക്ക് മടങ്ങവെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. സിങ് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ അധികൃതര്‍ ഗ്രാമം സന്ദര്‍ശിച്ചിരുന്നു.
അന്നുതന്നെയാണ് സിങിന് മര്‍ദ്ദനമേറ്റത്. എന്നാല്‍, കേസിന്റെ പിന്നില്‍ രാഷ്ട്രീയ പ്രതികാരമാണെന്നാണ് പട്ടേലിന്റെ കുടുംബാംഗങ്ങള്‍ ആരോപിക്കുന്നത്. ഗ്രാമത്തലവനെയും ബന്ധുക്കളെയും അറസ്റ്റ് ചെയ്തതിനു പിന്നില്‍ സമാജ്‌വാദി പാര്‍ട്ടിയാണെന്നും അവര്‍ ആരോപിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day