|    Apr 27 Fri, 2018 12:25 am
FLASH NEWS
Home   >  Todays Paper  >  page 7  >  

പ്രധാനമന്ത്രിയുടെ ഓഫിസിന് കത്തയച്ച സംഘടനാ നേതാവിനെ സ്ഥലംമാറ്റി

Published : 2nd March 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസിലെ (ഐഐഎസ്) ഓഫിസര്‍മാരെ വന്‍—തോതില്‍ സ്ഥലം മാറ്റുന്നുവെന്നാരോപിച്ച് പ്രധാനമന്ത്രിയുടെ ഓഫിസിന് കത്തയച്ച ഐഐഎസ് ഗ്രൂപ്പ് എ ഓഫിസേഴ്‌സ് പ്രസിഡന്റിനെ സ്ഥലംമാറ്റി. അനിന്ദ്യസെന്‍ ഗുപ്തയെ ആണു വാര്‍ത്താവിതരണ മന്ത്രാലയം സ്ഥലംമാറ്റിയത്.
നിലവിലുള്ള നയങ്ങളും മാര്‍ഗനിര്‍ദേശങ്ങളും മന്ത്രാലയം പാലിക്കാത്തതു മൂലമാണ് കൂട്ടസ്ഥലം മാറ്റങ്ങള്‍ ഉണ്ടാവുന്നതെന്നു സെന്‍ഗുപ്ത കത്തില്‍ ആരോപിച്ചിരുന്നു. ദൂരദര്‍ശന്‍ ന്യൂസിന്റെ ഡയറക്ടറായ സെന്‍ഗുപ്തയെ ഡല്‍ഹിയിലെ പബ്ലിക്കേഷന്‍ ഡിവിഷന്‍ ഡയറക്ടര്‍ സ്ഥാനത്തേക്കാണു മാറ്റിയത്. സ്ഥലംമാറ്റം പ്രാബല്യത്തില്‍ വന്നതായി മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ രണ്ടു മാസത്തിനകം ഐഐഎസ് കാഡറിലെ നാലിലൊന്ന് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയെന്ന് പ്രധാനമന്ത്രിയുടെ സെക്രട്ടറിക്ക് അയച്ച കത്തില്‍ സെന്‍ഗുപ്ത കുറ്റപ്പെടുത്തിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss