|    Nov 13 Tue, 2018 10:17 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പ്രധാനമന്ത്രിയുടെ ഉറപ്പ് ലഭിച്ചെന്ന് മുഖ്യമന്ത്രി

Published : 19th August 2018 | Posted By: kasim kzm

തിരുവനന്തപുരം: അടിയന്തര സാഹചര്യം പരിഗണിച്ചു രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിനു കൂടുതല്‍ ബോട്ടുകളും ഹെലികോപ്റ്ററുകളും അനുവദിക്കണമെന്നു പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍.
ഹെലികോപ്റ്ററുകള്‍ കൃത്യസമയത്ത് എത്തിയിരുന്നില്ല. ഇക്കാര്യം പ്രധാനമന്ത്രിയെ നേരിട്ട് അറിയിച്ചു. ഹെലികോപ്റ്ററുകള്‍ കേരളത്തിലേക്ക് എത്തിക്കുന്നതില്‍ നടപടിയുണ്ടാവുമെന്നു പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.
ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് അപ്പോള്‍തന്നെ അദ്ദേഹം നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.
നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിച്ചത്. കേരളത്തിന് അടിയന്തര സഹായമായി 500 കോടി അനുവദിച്ചു. സ്ഥിതിഗതികള്‍ കൂടുതല്‍ പരിശോധിച്ച ശേഷം ആവശ്യമായ സഹായങ്ങള്‍ തുടര്‍ന്നും നല്‍കുമെന്നു പ്രധാനമന്ത്രി ഉറപ്പ് നല്‍കി.
വെള്ളം കയറിയതുമൂലം ഗോഡൗണുകളില്‍ സൂക്ഷിച്ച അരിയും മറ്റു സാധനങ്ങളും നശിച്ചു. ഇതും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഇക്കാര്യത്തിലും നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്.
കേരളത്തിലെ ദുരന്തത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാന്‍ പ്രധാനമന്ത്രി ശ്രമിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. വിവരങ്ങള്‍ അദ്ദേഹത്തെ ബോധിപ്പിക്കാന്‍ കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണു നേരത്തേ പ്രഖ്യാപിച്ച സഹായത്തിനു പുറമെ 500 കോടികൂടി അനുവദിക്കാന്‍ തയ്യാറായത്. നിലവിലെ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തി നിവേദനം നല്‍കിയിട്ടുണ്ട്.
കൂടുതല്‍ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തി പിന്നീട് നിവേദനം നല്‍കും. ചെങ്ങന്നൂരിലെ സജി ചെറിയാന്റെ പ്രസ്താവന അദ്ദേഹത്തിന്റെ വേവലാതി കാരണമാണ്. അതി ഗുരുതരമായ സ്ഥിതി തന്നെയാണു ചെങ്ങന്നൂരില്‍ ഉള്ളത്. ഇവിടെ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം ഉണ്ടാവും.
ഈ ഘട്ടത്തില്‍ ആരെയും കുറ്റപ്പെടുത്താനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss