|    Jun 23 Sat, 2018 8:08 am
FLASH NEWS
Home   >  Todays Paper  >  page 7  >  

പ്രധാനമന്ത്രിയുടെ ആരോപണം:വിമര്‍ശനവുമായിസിന്‍ഹ

Published : 12th December 2017 | Posted By: kasim kzm

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാകിസ്താന്‍ ആരോപണത്തെ വിമര്‍ശിച്ച് ബിജെപി എംപി ശത്രുഘ്‌നന്‍ സിന്‍ഹ. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഒരു തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ അതിന്റെ അവസാന ഘട്ടത്തില്‍ എതിരാളികള്‍ക്കെതിരേ നിലനില്‍ക്കാത്തതും അവിശ്വസനീയവുമായ കഥകള്‍ ദിവസവും പ്രചരിപ്പിക്കണമോ എന്ന് സിന്‍ഹ ചോദിച്ചു. ഇപ്പോള്‍ പാകിസ്താന്‍ ഹൈക്കമ്മീഷണര്‍മാരുമായും ജനറല്‍മാരുമായും അത്തരം കഥകളെ ബന്ധിപ്പിക്കുന്നു. ആശ്ചര്യകരമാണത്. കഥകളും, ഒളിച്ചുവയ്ക്കല്‍ ശ്രമങ്ങളും ഒഴിവാക്കി നേരായ വഴിയിലേക്ക് പോയി തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെക്കുറിച്ചും വികസനത്തെയും ജനങ്ങളുടെ പ്രശ്‌നങ്ങളെയും കുറിച്ച് സംസാരിക്കണമെന്നും സിന്‍ഹ അഭിപ്രായപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss