|    Aug 20 Sun, 2017 1:36 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പ്രധാനമന്ത്രിക്ക് സുരക്ഷാഭീഷണി ഉണ്ടായിരുന്നു: മുഖ്യമന്ത്രി

Published : 22nd June 2017 | Posted By: fsq

 

തിരുവനന്തപുരം: കൊച്ചി മെട്രോ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരക്ഷാഭീഷണി ഉണ്ടെന്ന് റിപോര്‍ട്ട് ലഭിച്ചിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം പുറത്തുവിടാതിരുന്നതാണ്. ഗോവധ നിരോധനം സംബന്ധിച്ച് മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതിയത് മറുപടി ലഭിക്കാന്‍ വേണ്ടിയല്ല. സംസ്ഥാനത്തിന്റെ നിലപാട് അറിയിക്കാനാണ്. മുഖ്യമന്ത്രിമാരുടെ യോഗം സംബന്ധിച്ച് ഇപ്പോള്‍ പറയാറായിട്ടില്ല. ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി അവരുടെ സംഘടനയുടെ നേതാവായിരുന്നയാളാണ്. അതിനെ രാഷ്ട്രീയമായി മാത്രമേ കാണാന്‍ കഴിയൂ. രാഷ്ട്രീയമായ മല്‍സരം നടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക