|    Dec 13 Wed, 2017 12:44 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

Published : 28th October 2015 | Posted By: SMR

തിരുവനന്തപുരം: ബീഫിന്റെ പേരില്‍ ഡല്‍ഹി പോലിസ് കേരള ഹൗസില്‍ പരിശോധന നടത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഡല്‍ഹി പോലിസിന്റെ നടപടിയില്‍ മുഖ്യമന്ത്രി പ്രതിഷേധം അറിയിച്ചു. റസിഡന്റ് കമ്മീഷണറെയോ കേരള ഹൗസ് കണ്‍ട്രോളറെയോ അറിയിക്കുകയോ അനുമതി വാങ്ങുകയോ ചെയ്യാതെയാണ് പോലിസ് പരിശോധന നടത്തിയത്.
കേരള ഹൗസ് കാന്റീനില്‍ നിയമവിധേയമായ ഭക്ഷണം മാത്രമാണ് വിളമ്പുന്നത്. ഈ സാഹചര്യത്തില്‍ അധികാരപരിധി ലംഘിച്ചുള്ള ഡല്‍ഹി പോലിസിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് കത്തില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരിന്റെ സ്ഥാപനത്തില്‍ അതിക്രമിച്ചുകടന്നവര്‍ക്കെതിരേ നടപടിയെടുക്കാന്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക