|    Jul 29 Sat, 2017 12:34 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പ്രധാനമന്ത്രിക്ക് ഭാരതത്തെക്കുറിച്ച് ഒന്നും അറിയില്ല: ഗുലാംനബി ആസാദ്

Published : 13th May 2016 | Posted By: SMR

പൂച്ചാക്കല്‍: ലോക രാജ്യങ്ങളില്‍ പര്യടനം നടത്തി പഠനം നടത്തുന്ന പ്രധാനമന്ത്രിക്ക് ഭാരതത്തെകുറിച്ച് ഒന്നും അറിയില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഗുലാംനബി ആസാദ് എംപി പറഞ്ഞു. യുഡിഎഫ് അരൂര്‍ മണ്ഡലം സ്ഥാനാര്‍ഥി സി ആര്‍ ജയപ്രകാശിന്റ തിരഞ്ഞെടുപ്പു പ്രചാരണാര്‍ഥം വടുതലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തിന്റ സ്വന്തം നാടായ കേരളത്തെ സോമാലിയയുമായിട്ടാണ് നരേന്ദ്ര മോദി താരതമ്യം ചെയ്തത്. വികസിത കേരളത്തെ സോമലിയയിലെ ജനങ്ങളോട് ഉപമിച്ച പ്രധാനമന്ത്രി ഭാരതത്തിന് അപമാനമാണ്. അമേരിക്കയെക്കുറിച്ചും മറ്റ് ലോകരാജ്യങ്ങളെക്കുറിച്ചും അറിയാവുന്ന നരേന്ദ്ര മോദിക്ക് ഭാരതത്തിലെ ഒരു സംസ്ഥാനത്തെക്കുറിച്ച് അറിയില്ല. നൂറ് ശതമാനം സാക്ഷരത നേടിയ നാടാണ് കേരളമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക