|    Aug 17 Fri, 2018 6:21 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പ്രധാനമന്ത്രിക്ക് എതിരേ സിദ്ധരാമയ്യയുടെ വക്കീല്‍ നോട്ടീസ്

Published : 8th May 2018 | Posted By: kasim kzm

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി അധ്യക്ഷന്‍ അമിത്ഷായ്ക്കും ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി എസ് യെദ്യൂരപ്പയ്ക്കുമെതിരേ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വക്കീല്‍ നോട്ടീസ്. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അഴിമതി ആരോപണം ഉന്നയിച്ചതിന്റെ പേരിലാണ് സിദ്ധരാമയ്യ വക്കീല്‍ നോട്ടീസയച്ചത്. കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് പണമാണ് വലുതെന്നും എല്ലാ ജോലികള്‍ക്കും സര്‍ക്കാര്‍ കമ്മീഷന്‍ പറ്റുന്നുണ്ടെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി ആരോപിച്ചിരുന്നു.
അമിത്ഷായും ഇത്തരത്തില്‍ ആരോപണങ്ങളുന്നയിച്ചിരുന്നു. ഇതിനെതിരേയാണ് വക്കീല്‍ നോട്ടീസ്. ആരോപണം പിന്‍വലിച്ച് മാപ്പു പറയണമെന്നും അല്ലാത്തപക്ഷം 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും നോട്ടീസില്‍ പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss