|    Jan 20 Fri, 2017 3:08 am
FLASH NEWS

പ്രധാനമന്ത്രിക്കെതിരേ വിമര്‍ശനവുമായി വീണ്ടും, മോദിയെക്കുറിച്ചുള്ള ചില രഹസ്യങ്ങള്‍ഗാന്ധി കുടുംബത്തിനറിയാം: കെജ്‌രിവാള്‍

Published : 9th May 2016 | Posted By: mi.ptk

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ ഗുരുതര ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വീണ്ടും. മോദിയെക്കുറിച്ചുള്ള ചില രഹസ്യങ്ങള്‍ ഗാന്ധി കുടുംബത്തിന് അറിയാമെന്നും അതിനാലാണ് അഗസ്ത വെസ്റ്റലാന്റ് അഴിമതിക്കേസില്‍ ഗാന്ധി കുടുംബത്തിലെ ആര്‍ക്കെതിരേയും മോദി നടപടി സ്വീകരിക്കാത്തതെന്നും കെജ്‌രിവാള്‍ പറഞ്ഞു. ട്വിറ്ററിലൂടെ ആയിരുന്നു കെജ്‌രിവാളിന്റെ ആരോപണം.അഗസ്ത വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റര്‍ ഇടപാടില്‍ സോണിയാഗാന്ധിയെ അറസ്റ്റ് ചെയ്യാന്‍ മാത്രമുള്ള ധൈര്യം മോദിക്കില്ലെന്ന് കെജ്‌രിവാള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മോദിയുടെ ബിരുദയോഗ്യതക്കെതിരേ ആരോപണമുയര്‍ന്നത് മറച്ചുവയ്ക്കാന്‍ സോണിയയും കോണ്‍ഗ്രസ്സുമായി ധാരണയുണ്ടാക്കിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 60 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക