|    Jan 24 Tue, 2017 2:55 pm
FLASH NEWS

പ്രധാനമന്ത്രിക്കെതിരേ ശിവസേന

Published : 6th January 2016 | Posted By: SMR

മുംബൈ: പത്താന്‍കോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ശിവസേന. ലോകത്തെ ഒന്നിപ്പിക്കുന്നതിനേക്കാള്‍ ഉപരി പ്രധാനമന്ത്രി ഇന്ത്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സമയമായെന്നു ശിവസേന മുഖപത്രമായ സാമ്‌നയുടെ മുഖപ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.
നരേന്ദ്ര മോദി, പാക് പ്രധാനമന്ത്രിക്ക് ജന്‍മദിനം നേരാന്‍ പോയ സമയത്തുതന്നെ ശിവസേന പാകിസ്താന്റെ നിലപാടിനെ വിശ്വസിക്കരുത് എന്നു മുന്നറിയിപ്പു നല്‍കിയിരുന്നു. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടതു പാകിസ്താന്റെ മാത്രം ആവശ്യമാണ്. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷ ഭീഷണിയിലാണ്. രാജ്യത്തിന്റെ അതിര്‍ത്തികളും സുരക്ഷിതമല്ലെന്നും മുഖപ്രസംഗത്തില്‍ പറഞ്ഞു. ഇന്ത്യയുമായുള്ള പാകിസ്താന്റെ ബന്ധം മെച്ചപ്പെടുത്തണമെന്നു പാകിസ്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ജയ്‌ശെ മുഹമ്മദ് നേതാവ് മൗലാന മസൂദ് അസദിനെ ഇന്ത്യക്ക് കൈമാറണം. കോണ്‍ഗ്രസ് ഇപ്പോള്‍ അധികാരത്തിലുണ്ടായിരുന്നുവെങ്കില്‍ ഇന്ത്യന്‍ സൈനികരുടെ മരണത്തില്‍ പാകിസ്താനെതിരേ തിരിച്ചടിക്കാന്‍ മുറവിളി ഉയരുമായിരുന്നുവെന്നും ശിവസേന പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 61 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക