|    Sep 20 Thu, 2018 8:20 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പ്രധാനമന്ത്രിക്കും ആര്‍എസ്എസിനും എതിരേ മുഖ്യമന്ത്രി

Published : 17th January 2017 | Posted By: fsq

തിരുവനന്തപുരം: സാംസ്‌കാരിക നായകര്‍ക്കെതിരായ ബിജെപി-ആര്‍എസ്എസ് നേതാക്കളുടെ വിവാദപരാമര്‍ശങ്ങള്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത അഭിപ്രായം പറയുന്നവരോട് രാജ്യംവിട്ടുപോവണമെന്ന് പറയാന്‍ ആര്‍എസ്എസുകാര്‍ക്ക് എന്താണ് അവകാശമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു. ഇവിടെ എല്ലാവര്‍ക്കും ജീവിക്കാന്‍ അവകാശമുണ്ട്. അത് മസസ്സിലാക്കാന്‍ തയ്യാറാവാതെ ആര്‍എസ്എസ് പ്രകോപനം സൃഷ്ടിക്കുകയാണ്. ആര്‍എസ്എസ് പ്രചാരകനായ നരേന്ദ്രമോദി പ്രധാനമന്ത്രി സ്ഥാനത്തിരുന്ന് ജനാധിപത്യവിരുദ്ധ നിലപാടുകളാണ് തുടര്‍ച്ചയായി സ്വീകരിക്കുന്നത്. അതുകണ്ട് കേരളത്തിലും ആര്‍എസ്എസുകാര്‍ ഉറഞ്ഞുതുള്ളുകയാണ്. നോട്ട് പിന്‍വലിച്ചത് ജനങ്ങള്‍ക്ക് ദുരിതമായെന്ന് പറഞ്ഞ എം ടി വാസുദേവന്‍ നായരെ മ്ലേഛമായി ആക്രമിക്കുന്നത് ആ മനോനില വച്ചാണ്. നിങ്ങളാര് അങ്ങനെ പറയാനെന്നാണ് ആര്‍എസ്എസിന്റെ ചോദ്യം. സ്വന്തം അനുഭവം വിളിച്ചുപറയാന്‍ ആരുടെയെങ്കിലും അനുമതി ആവശ്യമുണ്ടോ. ജനങ്ങള്‍ അംഗീകരിക്കുന്ന കലാകാരനാണ് കമല്‍. അദ്ദേഹത്തോട് പാകിസ്താനിലേക്ക് പോവാനാണ് പറയുന്നത്. എങ്ങോട്ടാണ് ഇവര്‍ ഈ നാടിനെ കൊണ്ടുപോവുന്നതെന്ന് പിണറായി ചോദിച്ചു. അതേസമയം, സി കെ പത്മനാഭനെപ്പോലുള്ളവരുടെ അഭിപ്രായവും കാണേണ്ടതുണ്ട്. അവര്‍ക്കിടയിലും നേരെ ചൊവ്വേ ചിന്തിക്കുന്നവര്‍ വരുന്നുണ്ടെന്നാണിത് കാണിക്കുന്നത്. സ്വാതന്ത്ര്യസമരത്തില്‍ ഒരുപങ്കും വഹിക്കാത്തവര്‍ ഇപ്പോള്‍ ഗാന്ധിജിയുടെ ചിത്രത്തെപ്പോലും വച്ചേക്കില്ലെന്ന നിലപാടിലാണ്. ഒരു പ്രധാനമന്ത്രി ഇത്രയും തരംതാഴാന്‍ പാടില്ല. ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്ന ഗാന്ധിജിയുടെ ചിത്രം ആളുകളുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നതാണ്. ആ ചിത്രം മാറ്റി മോദിയുടെ ചിത്രം പ്രതിഷ്ഠിച്ചതിനെ അല്‍പ്പത്തപ്രധാനമന്ത്രിക്കും ആര്‍എസ്എസിനും എതിരേ മുഖ്യമന്ത്രി രത്തിന്റെ അങ്ങേയറ്റമെന്നേ പറയാനാവൂ. മതനിരപേക്ഷത തകര്‍ക്കാനള്ള ആര്‍എസ്എസ് നീക്കങ്ങള്‍ക്ക് പിന്തുണയാണ് കേന്ദ്രസര്‍ക്കാരിന്റെ ഓരോ നടപടികളും. ഇത് ചെറുക്കാനും തുറന്നുകാട്ടാനും മനുഷ്യത്വത്തിലും മതനിരപേക്ഷതയിലും വിശ്വസിക്കുന്ന എല്ലാവരും തയ്യാറാവേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss