|    Jan 23 Mon, 2017 9:53 am
FLASH NEWS

പ്രദീപ്കുമാറിന് ദ്രോണാചാര്യ

Published : 20th August 2016 | Posted By: SMR

ന്യൂഡല്‍ഹി: കായികമേഖലയിലെ പരിശീലകര്‍ക്കു നല്‍കുന്ന പരമോന്നത ബഹുമതിയായ ദ്രോണാചാര്യ പുരസ്‌കാരത്തിന് ഈ വര്‍ഷം ശുപാര്‍ശ ചെയ്തവരുടെ പട്ടികയില്‍ മലയാളിയായ നീന്തല്‍ പരിശീലകന്‍ എസ് പ്രദീപ്കുമാറും.
റിയോ ഒളിംപിക്‌സില്‍ ജിംനാസ്റ്റിക്‌സില്‍ മല്‍സരിക്കാന്‍ യോഗ്യത നേടിയ ഇന്ത്യന്‍ താരം ദീപാ കര്‍മാകറിന്റെ പരിശീലകന്‍ ബി എസ് നന്ദി, 100 മീറ്റര്‍ ഓട്ടത്തില്‍ റിയോയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ധ്യുതി ചന്ദിന്റെ പരിശീലകന്‍ എന്‍ രമേശ്, വനിതാ ഗുസ്തി ടീം പരിശീലകന്‍ മഹാവിര്‍ സിങ്, ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ പരിശീലകന്‍ രാജ്കുമാര്‍ സിങ് എന്നിവര്‍ അടക്കം അഞ്ചുപേരെയാണ് ഈ വര്‍ഷത്തെ ദ്രോണാചാര്യ പുരസ്‌കാരത്തിനു ശുപാര്‍ശ ചെയ്തിരിക്കുന്നത്. ബോക്‌സര്‍ മേരി കോം അധ്യക്ഷയായ സമിതിയാണ് ഇവരെ തിരഞ്ഞെടുത്തത്.
അഞ്ചുപേരെ ശുപാര്‍ശ ചെയ്തുകൊണ്ടുള്ള പട്ടിക, സമിതി കായികമന്ത്രാലയത്തിനു സമര്‍പിച്ചു. സമിതി സമര്‍പിക്കുന്ന പട്ടിക അതുപോലെ മന്ത്രാലയം അംഗീകരിക്കാറാണ് പതിവ്. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം കായികമന്ത്രാലയം ഉടന്‍ നടത്തും. ദ്രോണാചാര്യരുടെ വെങ്കല പ്രതിമയും പ്രശസ്തിപത്രവും അഞ്ചുലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. 1985 മുതലാണ് പുരസ്‌കാരം ഏര്‍പെടുത്തിയത്.
റിയോ ഒളിംപിക്‌സില്‍ പങ്കെടുത്ത മലയാളി നീന്തല്‍താരം സാജന്‍ പ്രകാശിന്റെയും വനിതാ താരം ശിവാനി കട്ടാരിയയുടെയും പരിശീലകനാണ് തിരുവനന്തപുരം പാലോട് നന്ദിയോട് തടത്തരികത്തുവീട്ടില്‍ പ്രദീപ് കുമാര്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക