|    Jan 22 Sun, 2017 11:51 am
FLASH NEWS

പ്രഥമ വി ഡി രാജപ്പന്‍ പുരസ്‌കാരം മഞ്ജുപിള്ള ഏറ്റുവാങ്ങി

Published : 5th October 2016 | Posted By: Abbasali tf

ഏറ്റുമാനൂര്‍: പ്രഥമ വി ഡി രാജപ്പന്‍ പുരസ്‌കാരം കവിയും ഗാനരചയിതാവും സംവിധായകനു മായ ശ്രീകുമാരന്‍ തമ്പിയില്‍ നിന്ന് ചലച്ചിത്ര താരം മഞ്ജുപിള്ള ഏറ്റുവാങ്ങി. വേദികളില്‍ ഒറ്റയാനായി നിന്ന് മലയാളക്കരയെ കുടുകുടെ ചിരിപ്പിച്ച കാഥികനും ചലച്ചിത്രതാരവുമായിരുന്ന വി ഡി രാജപ്പന്റെ സ്മരണ നിലനിര്‍ത്താന്‍ ഏറ്റുമാനൂര്‍ മീഡിയാ സെന്ററാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.ശില്‍പ്പവും പ്രശസ്തി പത്രവും സ്വര്‍ണപതക്കവും അടങ്ങുന്ന അവാര്‍ഡ് ഏറ്റുമാനൂരില്‍ നടന്ന ചടങ്ങിലാണ് മഞ്ജുപിള്ള ഏറ്റുവാങ്ങിയത്. ഏറ്റുമാനൂരിന്റെ മാനസപുത്രനും ഹാസ്യ സമ്രാട്ടുമായ എസ് പി പിള്ളയുടെ പേരിലുള്ള പുരസ്‌കാരം നടന്‍ ജഗതി ശ്രീകുമാറിന് 15ന് തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ വസതിയില്‍ ശ്രീകുമാരന്‍ തമ്പി കൈമാറും.എസ് പി പിള്ളയുടേയും വി ഡി രാജപ്പന്റെയും പേരിലുള്ള പ്രഥമ പുരസ്‌കാരങ്ങള്‍ താന്‍ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ ജഗതി ശ്രീകുമാറിനും മഞ്ജു പിള്ളയ്ക്കും തന്റെ കൈകൊണ്ട് നല്‍കാന്‍ അവസരം ലഭിക്കുന്നത് ഒരു ഭാഗ്യമായും നിയോഗമായും കാണുന്നുവെന്ന് ശ്രീകുമാരന്‍ തമ്പി പറഞ്ഞു. പ്രസിഡന്റ്് രാജു കുടിലില്‍ അധ്യക്ഷത വഹിച്ചു. ശ്രീകുമാരന്‍ തമ്പിയെ  അഡ്വ.കെ സുരേഷ്‌കുറുപ്പ് എംഎല്‍എ പൊന്നാട അണിയിച്ച് ആദരിച്ചു. ഏറ്റുമാനൂര്‍ നഗരസഭാ ചെയര്‍മാന്‍ ജയിംസ് തോമസ് പ്ലാക്കിതൊട്ടിയില്‍, മീഡിയാ സെന്റര്‍ ജനറല്‍ സെക്രട്ടറി ബി സുനില്‍കുമാര്‍, ആത്മജ വര്‍മ തമ്പുരാന്‍, ഹരിയേറ്റുമാനൂര്‍ സംസാരിച്ചു.കാമറമാനായിരുന്ന ടോണി വെമ്പള്ളിയുടെ പേരിലുള്ള പ്രഥമ മാധ്യമ പുരസ്‌കാരം മംഗളം ലേഖകന്‍ ജോസ് കാണക്കാരിയ്ക്ക് ശ്രീകുമാരന്‍ തമ്പി നല്‍കി.  പേരിലുള്ള  ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി പ്രസിഡന്റ് എന്‍ അരവിന്ദാക്ഷന്‍ നായര്‍, ഏറ്റുമാനൂര്‍ ശിവപ്രസാദ്, സാമൂഹിക പ്രവര്‍ത്തകന്‍ ചന്ദ്രശേഖരന്‍ നായര്‍ എന്നിവരേയും യോഗത്തില്‍ ആദരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക