|    Feb 22 Thu, 2018 12:16 am
FLASH NEWS

പ്രഥമ നവമലയാളി ഓണ്‍ലൈന്‍ പുരസ്‌കാരം കെ ജി ശങ്കരപ്പിള്ളയ്ക്ക്

Published : 21st January 2017 | Posted By: fsq

 

തൃശൂര്‍: പ്രഥമ നവമലയാളി ഓണ്‍ലൈന്‍ പുരസ്‌കാരം കവി കെ ജി ശങ്കരപ്പിള്ളയ്ക്കു നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സാഹിത്യത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. 50,050 രൂപയും പ്രശസ്തിപത്രവും പുരസ്‌കാരചിത്രവും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്. ഫെബ്രുവരി 12 ന് സാഹിത്യ അക്കാദമിയില്‍ നടക്കുന്ന ചടങ്ങില്‍ എം.എ ബേബി പുരസ്‌കാരം സമ്മാനിക്കും. നവമലയാളിയുടെ 35 വയസില്‍ താഴെയുള്ളവര്‍ക്ക് നല്‍കുന്ന യുവ കവിത പുരസ്‌കാരം കെ.എം. പ്രമോദിന് ലഭിച്ചു. ആന്റോ സെബിന്‍, എന്‍.യു സജീവ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി. 10,010 രൂപയും പുരസ്‌കാര ചിത്രവുമാണ് അവാര്‍ഡ്. രണ്ടും മൂന്നും സ്ഥാനം നേടിയവര്‍ക്ക്് യഥാക്രമം 5,005 രൂപയും 3,003 രൂപയുമാണ് പുരസ്‌കാരം. വി.കെ. ശ്രീരാമന്‍ പുരസ്‌കാരദാനം നിര്‍വഹിക്കും. നവമാധ്യമങ്ങളെ കുറിച്ചുള്ള സെമിനാര്‍, കവിയരങ്ങ് എന്നിവയും ഇതോടനുബന്ധിച്ച് നടക്കും. കവിയരങ്ങില്‍ റഫീക്ക് അഹമ്മദ്, അന്‍വര്‍ അലി, പി.പി. രാമചന്ദ്രന്‍, വി.എം. ഗിരിജ, തുടങ്ങി പ്രമുഖര്‍ പങ്കെടുക്കും. സച്ചിദാനന്ദന്‍, സാറാ ജോസഫ്, സുനില്‍. പി ഇളയിടം, ഗൗരീദാസന്‍ നായര്‍, സന്തോഷ് ഏച്ചിക്കാനം തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ പി.എന്‍. ഗോപീകൃഷ്ണന്‍, മുരളി വെട്ടത്ത്, പി.ടി. രാമചന്ദ്രന്‍, കെ. അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss