|    Apr 24 Mon, 2017 2:52 pm
FLASH NEWS

പ്രഥമ ദേശാഭിമാനി പുരസകാരം എംടിക്ക്

Published : 16th November 2016 | Posted By: SMR

തിരുവനന്തപുരം: സാമൂഹിക-സാംസ്‌കാരിക-സാഹിത്യ മേഖലകളില്‍ സമഗ്ര സംഭാവനയര്‍പ്പിച്ചവര്‍ക്ക് ദേശാഭിമാനി ഏര്‍പ്പെടുത്തുന്ന പ്രഥമ പുരസ്‌ക്കാരം എംടി വാസുദേവന്‍ നായര്‍ക്ക്. ദേശാഭിമാനി പ്ലാറ്റിനം ജൂബിലിയിലേക്ക് കടന്നതിന്റെ ഭാഗമായാണ് ഈ വര്‍ഷം മുതല്‍ പുരസ്‌ക്കാരം ഏര്‍പ്പെടുത്തുന്നതെന്ന് ചീഫ് എഡിറ്റര്‍ എംവി ഗോവിന്ദന്‍ മാസ്റ്റര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രണ്ടു ലക്ഷംരൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. പ്രഥമ പുരസ്‌ക്കാരം എംടിക്ക് നല്‍കുന്നതിനൊപ്പം 2017 ഫെബ്രുവരിയില്‍ കോഴിക്കോട് എംടിസാഹിത്യോല്‍സവവും സംഘടിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ കെജെ തോമസ്, ആര്‍എസ് ബാബു, പിഎം മനോജ് പങ്കെടുത്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day