|    Aug 18 Fri, 2017 10:02 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

പ്രഥമ കേസരി മാധ്യമപുരസ്‌കാരം ടി ജെ എസ് ജോര്‍ജിന്

Published : 12th August 2017 | Posted By: fsq

 

തിരുവനന്തപുരം: കേസരി ബാലകൃഷ്ണപിള്ളയുടെ പേരില്‍ കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പ്രഥമ മാധ്യമ പുരസ്‌കാരം പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ടി ജെ എസ് ജോര്‍ജിന്. 50,000 രൂപയും പ്രശസ്തിപത്രവും ആര്‍ട്ടിസ്റ്റ് ഭട്ടതിരി രൂപകല്‍പന ചെയ്ത ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്. 13ന് രാവിലെ കേസരി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പുരസ്‌കാരം സമ്മാനിക്കും. അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനും ഏഷ്യാനെറ്റ് എഡിറ്റര്‍ എം ജി രാധാകൃഷ്ണന്‍, മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു, കേസരി സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ സി റഹീം എന്നിവര്‍ അംഗങ്ങളായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക