|    Feb 20 Mon, 2017 3:01 pm
FLASH NEWS

പ്രഥമ എന്‍എസ്എസ് കായിക മേള സമാപിച്ചു; പ്രൊവിഡന്‍സ് വിമന്‍സ് കോളജിന് ഓവറോള്‍ കിരീടം

Published : 23rd November 2016 | Posted By: SMR

ഫറോക്ക്: ജില്ലാ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ക്കു മാത്രമായി ഫാറൂഖ് കോളജ് യുനിറ്റ് എന്‍എസ്എസിന്റെ ആതിഥേയത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട കായിക മേള ആവേഗ് 2016ന് പരിസമാപ്തി. ജില്ലയിലെ 64 കോളജുകളില്‍ നിന്നായി രണ്ടായിരത്തില്‍ പരം വളണ്ടിയര്‍മാര്‍ അണിനിരന്ന കായിക മാമാങ്കത്തില്‍ 53 പോയിന്റോടെ പ്രൊവിഡന്‍സ് വിമന്‍സ് കോളജ് ഓവറോള്‍ കിരീടം ചൂടി. 45 പോയിന്റു നേടിയ ഗവ.കോളജ് ബാലുശ്ശേരി രണ്ടാം സ്ഥാനവും 39 പോയിന്റ് നേടി ജെഡിടി ഇസ്‌ലാം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് മൂന്നാം സ്ഥാനവും നേടി. ഗെയിംസ് ഇനങ്ങളില്‍ പ്രൊവിഡന്‍സും അത്‌ലറ്റിക്‌സ് ഇനങ്ങളില്‍ ഗവ.കോളജ് ബാലുശ്ശേരിയുമാണ് ചാംപ്യന്‍മാര്‍. മണാശ്ശേരി എംഎഎംഒ കോളജിലെ പി പി ഷക്കീല്‍, ഗവ.കോളേജ് ബാലുശ്ശേരിയിലെ പൂജ എന്നിവര്‍ മേളയിലെ വേഗതയേറിയ താരങ്ങളായി തിരഞ്ഞെടുത്തു.14 ഗെയിംസ് ഇനങ്ങളിലും 20 അത്‌ലറ്റിക്‌സ് ഇനങ്ങളിലുമായി രണ്ട് ദിവസം നടന്ന കായികമേള കോഴിക്കോട് സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ.മോഹനന്‍ ഉദ്ഘാടനം ചെയ്തു. സ്‌പോര്‍ട്‌സ് കോളമിസ്റ്ററും പ്രസ്‌ക്ലബ് പ്രസിഡന്റുമായ കമാല്‍ വരദൂര്‍ കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. സര്‍വകലാശാല എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ കായിക മേളയുടെ പതാക ഉയര്‍ത്തി. ഡോ. എ ബി മൊയ്തീന്‍ കുട്ടി മാര്‍ച്ച് പാസ്റ്റ് ഫളാഗ് ഓണ്‍ ചെയ്തു. സര്‍വകലാശാല കായിക വകുപ്പു മേധാവി ഡോ.സക്കീര്‍ ഹുസൈന്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ഫാറൂഖ് കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. ഇ പി ഇമ്പിച്ചിക്കോയ അധ്യക്ഷത വഹിച്ചു. യൂനിറ്റ് സെക്രട്ടറി സി എച്ച് മുഹമ്മദ് കായിക താരങ്ങള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സമാപന സമ്മേളനത്തില്‍ വിജയികള്‍ക്കുള്ള സമ്മാന വിതരണം രാമനാട്ടുകര മുനിസിപ്പല്‍ ചെയര്‍മാന്‍ വാഴയില്‍ ബാലകൃഷണന്‍ നിര്‍വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാമദാസ്, കൗണ്‍സിലര്‍ കെ സഫ, ആവേഗ് കണ്‍വീനര്‍ കമറുദ്ധീന്‍ പറപ്പില്‍, ജില്ലാ കോഡിനേറ്റര്‍ ഡോ.ബേബി ഷീബ, പ്രോഗ്രാം ഓഫീസര്‍മാരായ ഡോ.എം.അബ്ദുല്‍ ജലീല്‍, മുഹമ്മദ് അന്‍വര്‍, വി എം സുകേഷ്, അബു ജുനൈദ്, യൂനിയന്‍ ചെയര്‍മാന്‍ ഫാഹിം അഹമ്മദ്, പി അഹമ്മദ് സലീല്‍, എം സലീന, പി എന്‍ ഫഹീം സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക