|    Oct 16 Tue, 2018 4:30 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

വനിതാ കമ്മീഷന്‍ അംഗത്തിനെതിരായ വധഭീഷണി പ്രത്യേക സംഘം അന്വേഷിക്കണം : വി എസ് അച്യുതാനന്ദന്‍

Published : 15th September 2017 | Posted By: fsq

 

തിരുവനന്തപുരം: വനിതാ കമ്മീഷന്‍ അംഗം എം സി ജോസഫൈനെതിരായ വധഭീഷണി സംബന്ധിച്ച് പ്രത്യേക അന്വേഷണസംഘത്തെ വച്ച് അന്വേഷിക്കണമെന്ന് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. വളരെ ഗുരുതരമായ ഒരു സംഭവമാണിത്. ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കുന്ന കമ്മീഷന്‍ ചെയര്‍മാനെതിരേ നിരന്തരം ഭീഷണി സന്ദേശങ്ങളും മനുഷ്യവിസര്‍ജ്യമടക്കമുള്ള പാഴ്‌സലുകളും അയക്കുന്നതിനു പിന്നിലെ വ്യക്തികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണം. സ്ത്രീകള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങള്‍ സംബന്ധിച്ച് കേസെടുത്ത് അന്വേഷണം നടത്തുക എന്ന ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ വനിതാ കമ്മീഷന് കഴിയാതെ വരുന്നത് ഒരുതരത്തിലും വച്ചുപൊറുപ്പിക്കാനാവില്ലെന്ന് വി എസ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss