|    Jun 22 Fri, 2018 10:34 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പ്രത്യേക വാണിജ്യ വകുപ്പ് ആലോചനയില്‍: ഇ പി ജയരാജന്‍

Published : 30th September 2016 | Posted By: SMR

തിരുവന്തപുരം: കൈത്തറി ഉള്‍പ്പെടെയുള്ള സംസ്ഥാനത്തിന്റെ തനതായ ഉല്‍പന്നങ്ങള്‍ക്ക് ആഗോളവിപണി കണ്ടെത്തുന്നതിന് പ്രത്യേക വാണിജ്യവകുപ്പ് തുടങ്ങാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി ഇ പി ജയരാജന്‍ അറിയിച്ചു.
കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ കൈത്തറിയുല്‍പന്നങ്ങളുടെ കയറ്റുമതി 60 ശതമാനത്തിലധികം കുറഞ്ഞിട്ടുണ്ട്. കൈത്തറിക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്ന പരിഗണന എടുത്തുകളഞ്ഞതും ചൈനപോലുള്ള രാജ്യങ്ങള്‍ വിലകുറച്ച് തുണിത്തരങ്ങള്‍ ആഗോളമാര്‍ക്കറ്റില്‍ എത്തിക്കുന്നതുമാണ് ആഭ്യന്തരവിപണി ഇടിയാന്‍ കാരണം. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 562.07 ലക്ഷം രൂപയുടെ ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്തിട്ടുണ്ട്. ആസ്‌ത്രേലിയ, ബല്‍ജിയം, ജര്‍മനി, നെതര്‍ലന്‍ഡ്, ജപ്പാന്‍ എന്നീ രാജ്യങ്ങളിലേക്കാണ് പ്രധാന കയറ്റുമതി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss