|    Oct 21 Sat, 2017 12:05 pm
Home   >  Todays Paper  >  Page 1  >  

പ്രത്യുഷയുടെ ആത്മഹത്യ: രാഹുലിന് മുന്‍കൂര്‍ ജാമ്യം

Published : 26th April 2016 | Posted By: SMR

മുംബൈ: ചലച്ചിത്രനടി പ്രത്യുഷ ബാനര്‍ജിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ നിര്‍മാതാവ് രാഹുല്‍രാജ് സിങിന് ബോംബെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. സാക്ഷികളുടെ മൊഴിപ്രകാരം പ്രത്യുഷയും രാഹുലും തമ്മില്‍ തര്‍ക്കങ്ങളുണ്ടായതായി വ്യക്തമായിട്ടുണ്ടെങ്കിലും പ്രഥമദൃഷ്ട്യാ ആത്മഹത്യാപ്രേരണയ്ക്കുള്ള തെളിവില്ലെന്ന് ജസ്റ്റിസ് മൃദുല ഭട്കര്‍ പറഞ്ഞു. സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. മൂന്നാഴ്ച കൂടുമ്പോള്‍ കേസന്വേഷിക്കുന്ന ബന്‍ഗുര്‍ നഗര്‍ പോലിസില്‍ ഹാജരാവണമെന്ന് രാഹുലിനോട് കോടതി നിര്‍ദേശിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക